Gold Price | ഇടിച്ചുകയറി സ്വര്‍ണവില; പവന് 400 രൂപയുടെ വര്‍ധനവ്
18 കാരറ്റ് സ്വര്‍ണത്തിന് പവന് 44560 രൂപ.
വെള്ളിനിരക്കിലും വര്‍ധനവ്.
ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില (Gold Price) കുതിച്ചുയര്‍ന്നു (Increased). വെള്ളിയാഴ്ച (06.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 50 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6720 രൂപയിലും പവന് 53,760 രൂപയിലുമാണ് വ്യാപാരം (Trade) നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഗ്രാമിന് 5570 രൂപയിലും പവന് 44560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയില്‍നിന്ന് 02 രൂപ കൂടി 91 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച (05.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6670 രൂപയിലും പവന് 53360 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5530 രൂപയിലും പവന് 44240 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 89 രൂപയിലാണ് വ്യാപാരം നടന്നത്.
#goldprice #kerala #gold #jewelry #investment #economy #inflation