Gold Price | വന്‍ കുതിപ്പുമായി സ്വര്‍ണവില ചരിത്ര വര്‍ധനവിലെത്തി; പവന് 480 രൂപ കൂടി, വെള്ളിനിരക്കും കൂടി

 
Gold Prices Soar in Kerala; 22-Karat Gold Hits New High

Representational Image Generated by Meta AI

ADVERTISEMENT

● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 48600 രൂപ.
● വെള്ളിനിരക്കിലും വര്‍ധനവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ചൊവ്വാഴ്ച (29.10.2024) സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് (Increased) രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7375 രൂപയിലും പവന് 59000 രൂപയിലുമാണ് വ്യാപാരം (Trade) പുരോഗമിക്കുന്നത്. 

Aster_MIMS

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6075 രൂപയിലും പവന് 48600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 104 രൂപയില്‍നിന്ന് 01 രൂപ കൂടി 105 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

തിങ്കളാഴ്ച (28.10.2024) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7315 രൂപയിലും പവന് 58520 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6025 രൂപയിലും പവന് 48200 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 104 രൂപയിലാണ് വ്യാപാരം നടന്നത്. 

#goldprice #Kerala #India #economy #investment #jewelry

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia