Gold Price | ഇടിവുമായെത്തിയ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്; പവന് 400 രൂപ കൂടി
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 47000 രൂപ.
● വെള്ളിനിരക്കില്‍ മാറ്റമില്ല.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഒക്‌ടോബര്‍ ആദ്യദിനത്തില്‍ ഇടിവുമായെത്തിയ സ്വര്‍ണവിലയില്‍ (Gold Price) വന്‍ വര്‍ധനവ് (Increased). ബുധനാഴ്ച (02.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. ഗ്രാമിന് 7100 രൂപയിലും പവന് 56800 രൂപയിലുമാണ് വ്യാപാരം (Trade) പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഗ്രാമിന് 5875 രൂപയിലും പവന് 47000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
ഒക്‌ടോബര്‍ ആദ്യദിനമായ ചൊവ്വാഴ്ച (01.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 7050 രൂപയിലും പവന് 56400 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 5835 രൂപയിലും പവന് 46680 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിലാണ് വ്യാപാരം നടന്നത്.
#goldprice #Kerala #goldrate #investment #preciousmetals #economy #businessnews