Gold Price | മെല്ലെ തലപൊക്കി സ്വര്‍ണവില; പവന് 80 രൂപ കൂടി 

 
Gold Prices Rise After Recent Drop

Representational Image Generated by Meta AI

ADVERTISEMENT

● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 45800 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കില്‍ മാറ്റമില്ല.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ച് ദിവസം ഇടിവ് രേഖപ്പെടുത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ (Gold Price) വര്‍ധനവ്. വെള്ളിയാഴ്ച (15.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6945 രൂപയിലും പവന് 55560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

Aster_MIMS

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപയും പവന് 40 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5725 രൂപയിലും പവന് 45800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. 

gold price november 15 kerala

വ്യാഴാഴ്ച (14.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6935 രൂപയിലും പവന് 55480 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5720 രൂപയിലും പവന് 45760 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 97 രൂപയിലാണ് വ്യാപാരം നടന്നത്.

#goldprice #investment #finance #markettrends #preciousmetals #goldrate

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia