Gold Price | തുടര്‍ച്ചയായ മൂന്നാം ദിനവും ആശ്വാസമായി സ്വര്‍ണവില; പവന് 1080 രൂപ കുറഞ്ഞു, വെള്ളി നിരക്കിലും ഇടിവ്
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 46720 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കില്‍ ഇടിവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും ആശ്വാസമായി സ്വര്‍ണവില (Gold Price). മൂന്ന് ദിവസത്തിനിടെ പവന് 1600 രൂപ കുറഞ്ഞു. ചൊവ്വാഴ്ച (12.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 135 രൂപയും പവന് 1080 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7085 രൂപയിലും പവന് 56680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5840 രൂപയിലും പവന് 46720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയില്‍നിന്ന് 02 രൂപ കുറഞ്ഞ് 97 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
തിങ്കളാഴ്ച (11.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7220 രൂപയിലും പവന് 57760 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5950 രൂപയിലും പവന് 47600 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 99 രൂപയിലാണ് വ്യാപാരം നടന്നത്.
#goldprice #kerala #gold #investment #jewelry #finance #economy#goldprice #kerala #gold #investment #jewelry #finance #economy