Gold Price | നവംബര്‍ ആദ്യദിനം ആശ്വാസമായി സ്വര്‍ണവില; പവന് 560 രൂപ കുറഞ്ഞു, വെള്ളിനിരക്കിലും ഇടിവ്


● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 48680 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കില്‍ ഇടിവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് നവംബര്‍ ആദ്യദിനത്തില്‍ ആശ്വാസമായി സ്വര്‍ണവില (Gold Price). വെള്ളിയാഴ്ച (01.11.2024) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7385 രൂപയിലും പവന് 59080 രൂപയിലുമാണ് വ്യാപാരം (Trade) പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6085 രൂപയിലും പവന് 48680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയില്‍നിന്ന് 03 രൂപ കുറഞ്ഞ് 103 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച (31.10.2024) സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7455 രൂപയിലും പവന് 59640 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6140 രൂപയിലും പവന് 49120 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയിലാണ് വ്യാപാരം നടന്നത്.
#GoldPrice, #GoldRate, #GoldJewelry, #Economy, #Investment, #MarketNews, #India, #Kerala