Gold Price | സ്വര്‍ണവില പവന് 160 രൂപ കൂടി; വെള്ളി നിരക്കും ഉയര്‍ന്നു

 
Gold Price May 28 Kerala, Malayalam News, Gold Price, Gold Price Today, Silver Price


* 18 കാരറ്റ് സ്വര്‍ണത്തിന് പവന് 80 രൂപ കൂടി.

*തുടര്‍ച്ചയായ 2 ദിവസത്തിനിടെ 360 രൂപയാണ് സ്വര്‍ണവില വര്‍ധിച്ചത്.

* ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ 2 ദിവസത്തിനിടെ 360 രൂപയാണ് സ്വര്‍ണവില വര്‍ധിച്ചത്. വെള്ളി നിരക്കും സെഞ്ചുറിയടിച്ചു. ചൊവ്വാഴ്ച (28.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6685 രൂപയിലും പവന് 53480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5550 രൂപയിലും പവന് 44400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയില്‍നിന്ന് 03 രൂപ കൂടി 100 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

തിങ്കളാഴ്ച (27.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6665 രൂപയിലും പവന് 53320 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയിലും പവന് 44320 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി വിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് 01 രൂപ കൂടി 97 രൂപയായിരുന്നു വിപണി വില. 

ശനിയാഴ്ച (25.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6640 രൂപയിലും പവന് 53120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഞായറാഴ്ചയും (26.05.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഇതേവിലയില്‍തന്നെയാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5520 രൂപയിലും പവന് 44160 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയായിരുന്നു വിപണി വില.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia