തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ധനവുമായി സ്വര്‍ണവില; പവന് 320 രൂപ കൂടി 

 
Bride Representing Kerala Gold Price July 03

Representational Image Generated by Metra AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 9105 രൂപ.
● 18 കാരറ്റ് സ്വർണ്ണത്തിനും വില കൂടി.
● സാധാരണ വെള്ളിക്ക് ഒരു രൂപ വർധിച്ചു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ജൂലൈ മൂന്ന് വ്യാഴാഴ്ച (02.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 9105 രൂപയിലും പവന് 320 രൂപ കൂടി 72840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Aster mims 04/11/2022

ബുധനാഴ്ച ഗ്രാമിന് 45 രൂപ കൂടി 9065 രൂപയിലും പവന് 360 രൂപ കൂടി 72520 രൂപയിലും ജൂലൈ ആദ്യദിനത്തില്‍ ഗ്രാമിന് 105 രൂപ കൂടി 9020 രൂപയിലും പവന് 840 രൂപ കൂടി 72160 രൂപയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റിനും കൂടി

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ മൂന്നിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂടി 7470 രൂപയിലും പവന് 280 രൂപ കൂടി 59760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും വ്യാഴാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വില കൂടി. ഗ്രാമിന് 35 രൂപ കൂടി 7515 രൂപയും പവന് 280 രൂപ കൂടി 60120 രൂപയുമാണ്.

Kerala Gold Price July 03

വെള്ളിക്കും വില കൂടി 

വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇരു വിഭാഗത്തിനും വില കൂടി. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 115 രൂപയില്‍നിന്ന് ഒരു രൂപ കൂടി 116 രൂപയിലും മറു വിഭാഗത്തിന് 118 രൂപയില്‍നിന്ന് ഒരു രൂപ കൂടി 119 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

സ്വർണ്ണവിലയിലെ ഈ തുടർച്ചയായ വർധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.

Article Summary: Gold price in Kerala rises for third day; sovereign up by Rs 320.

#GoldPrice #Kerala #GoldRate #MarketUpdate #Investment #Jewellery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia