തുടര്‍ച്ചയായ രണ്ടാം ദിനവും കുതിപ്പുമായി സ്വര്‍ണവില; പവന് രണ്ട് ദിവസത്തിനിടെ കൂടിയത് 720 രൂപ


● 18 കാരറ്റ് സ്വർണത്തിനും വിലയിൽ വർധനവുണ്ടായി.
● 14 കാരറ്റ്, 9 കാരറ്റ് സ്വർണത്തിനും നിരക്ക് കൂടിയിട്ടുണ്ട്.
● സാധാരണ വെള്ളി വിലയിലും നേരിയ വർധനവ്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ആഗസ്റ്റ് ആറിന് ബുധനാഴ്ച ഇരുവിഭാഗത്തിനും 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയുമാണ് കൂടിയത്. വെള്ളിനിരക്കും കൂടിയിട്ടുണ്ട്.

ചൊവ്വാഴ്ച (05.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 9370 രൂപയിലും പവന് 640 രൂപ കൂടി 74960 രൂപയിലുമായാണ് കച്ചവടം പുരോഗമിച്ചത്.
രണ്ട് വിഭാഗത്തിനും 18 കാരറ്റിനും വില കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ആഗസ്റ്റ് ആറിന് ഗ്രാമിന് 10 രൂപ കൂടി 7700 രൂപയിലും പവന് 80 രൂപ കൂടി 61600 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ബുധനാഴ്ച ഗ്രാമിന് അഞ്ച് രൂപ കൂടി 7750 രൂപയും പവന് 40 രൂപ കൂടി 62000 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കൂടി
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ബുധനാഴ്ച 14 കാരറ്റിന് ഗ്രാമിന് അഞ്ച് രൂപ കൂടി 5995 രൂപയും പവന് 40 രൂപ കൂടി 47960 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് അഞ്ച് രൂപ കൂടി 3865 രൂപയും പവന് 40 രൂപ കൂടി 30920 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളിലാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ 122 രൂപയില്‍നിന്ന് വില ഒരു രൂപ കൂടി 123 രൂപയിലും മറു വിഭാഗത്തിന് 123 രൂപയില്‍നിന്ന് ഒരു രൂപ കൂടി 124 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
സ്വർണവിലയിലെ ഈ കുതിച്ചുയരലിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക, ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Kerala gold price jumps for the second consecutive day, with a ₹720 increase in two days.
#GoldPrice #Kerala #GoldRate #FinancialNews #GoldUpdate #Jewellery