Gold Price | റെക്കോര്‍ഡ് വിലകളെ പിന്തള്ളി സ്വര്‍ണം കുതിക്കുന്നു; പവന് 840 രൂപ കൂടി 62000 കടന്നു


● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 51640 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കില്‍ മാറ്റമില്ല.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സര്‍വക്കാല റെക്കോര്‍ഡുകള്‍ സ്വര്‍ണവില കുതിക്കുന്നു. ചൊവ്വാഴ്ച (04.02.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7810 രൂപയിലും പവന് 62480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6455 രൂപയിലും പവന് 51640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 104 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
തിങ്കളാഴ്ച (03.02.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7705 രൂപയിലും പവന് 61640 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6365 രൂപയിലും പവന് 50920 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. അതേസമയം, വെള്ളി നിരക്കില്‍ വന്‍ വര്‍ധനവായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 101 രൂപയില്‍ നിന്ന് 03 രൂപ കൂടി 104 രൂപയിലാണ് വ്യാപാരം നടന്നത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളും പങ്കുവെക്കുക!
Gold prices in Kerala are soaring, reaching all-time highs. The price of 22-carat gold increased by ₹840 per sovereign on Tuesday. 18-carat gold also saw a significant rise. Silver prices remained stable.
#GoldPrice #Kerala #RecordHigh #Jewelry #Market #Economy