SWISS-TOWER 24/07/2023

റെക്കോര്‍ഡ് വര്‍ധനവുമായി സ്വര്‍ണവില; പവന് 640 രൂപ കൂടി 87500 കടന്നു

 
Bride Representing Kerala Gold Price Pctober 04

Representational Imag Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില 80 രൂപ വർധിച്ച് 10,945 രൂപയിലെത്തി.
● വെള്ളിയാഴ്ച രാവിലെ കുറഞ്ഞ വില ഉച്ചയ്ക്ക് ശേഷം വർധന രേഖപ്പെടുത്തിയിരുന്നു.
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 520 രൂപ കൂടി 72,480 രൂപയിലാണ് വ്യാപാരം.
● 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ വർധിച്ച് 7,000 രൂപയായി.
● ഒൻപത് കാരറ്റ് സ്വർണത്തിന് പവന് 240 രൂപ കൂടി 36,160 രൂപയിലെത്തി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് റെക്കോര്‍ഡ് വര്‍ധനവുമായി സ്വര്‍ണവില കുതിക്കുന്നു. ഒക്ടോബര്‍ നാല് ശനിയാഴ്ച സ്വര്‍ണവില പവന് 87500 കടന്നിരിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 10945 രൂപയും പവന് 640 രൂപ കൂടി 87560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

Aster mims 04/11/2022

വെള്ളിയാഴ്ച (03.10.2025) രാവിലെയും ഉച്ചക്കുമായി രണ്ട് നിരക്കുകള്‍ രേഖപ്പെടുത്തിയിരുന്നു. രാവിലെ ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയാണ് ഉച്ചക്ക് ശേഷം വര്‍ധിക്കുകയായിരുന്നു. ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 10865 രൂപയും പവന് 360 രൂപ കൂടി 86920 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10820 രൂപയും പവന് 480 രൂപ കുറഞ്ഞ് 86560 രൂപയുമായിരുന്നു. 

വ്യാഴാഴ്ച (02.10.2025) ബി ഗോവിന്ദന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 10880 രൂപയും പവന് 400 രൂപ കുറഞ്ഞ് 87040 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 

18 കാരറ്റിനും വില കൂടി

ഒക്ടോബര്‍ നാലിന് 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 65 രൂപ കൂടി 9060 രൂപയും പവന് 520 രൂപ കൂടി 72480 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 60 രൂപ കൂടി 9000 രൂപയും പവന് 480 രൂപ കൂടി 72000 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. 

Kerala Gold Price October 04

14 കാരറ്റിനും 9 കാരറ്റിനും കുതിക്കുന്നു

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 7000 രൂപയും പവന് 400 രൂപ കൂടി 56000 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 4520 രൂപയും പവന് 240 രൂപ കൂടി 36160 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

ശനിയാഴ്ച ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 158 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 160 രൂപയും മറു വിഭാഗത്തിന് 156 രൂപയുമാണ്.
 

റെക്കോർഡ് വിലയിൽ സ്വര്‍ണം വാങ്ങണോ വിൽക്കണോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.

Article Summary: Gold price in Kerala hits record high, with 22-carat gold rising by ₹640 per sovereign to cross ₹87,500.

#GoldPrice #KeralaGoldPrice #RecordHigh #GoldRateToday #GoldNews #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script