ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവില; പവന് 320 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞു.
● പുതിയ വില 71,160 രൂപ (പവൻ).
● മെയ് 28-ന് വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
● സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവില കുറഞ്ഞു. മേയ് 29 ന് വ്യാഴാഴ്ച സ്വര്‍ണവില 22 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 8895 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 71160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
മേയ് 28 ന് സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. 22 കാരറ്റിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ നിരക്കായ ഗ്രാമിന് 8935 രൂപയിലും 71480 രൂപയിലുമായാണ് ബുധനാഴ്ചയും കച്ചവടം പുരോഗമിച്ചത്.
ചൊവ്വാഴ്ച രാവിലെ വര്‍ധനവുമായെത്തി ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റിയ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുറഞ്ഞിരുന്നു. ഇരു വിഭാഗം സംഘടനകള്‍ക്കും ഒരേ നിരക്കാണ് കുറഞ്ഞത്. രാവിലെ ഗ്രാമിന് 45 രൂപ കൂടി 8995 രൂപയിലും പവന് 360 രൂപ കൂടി 71960 രൂപയിലും ഉച്ചയ്ക്ക് ശേഷം 22 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 8935 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 71480 രൂപയിലുമായാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 29 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 7290 രൂപയിലും പവന് 280 രൂപ കുറഞ്ഞ് 58320 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 109 രൂപയാണ്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വ്യാഴാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 35 രൂപ കുറഞ്ഞ് 7325 രൂപയും പവന് 280 രൂപ കുറഞ്ഞ് 58600 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 110 രൂപ.
സ്വർണവിലയിലെ ഈ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. വാർത്ത സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യുക.
Article Summary: Kerala gold prices dropped, sovereign down ₹320, relief for consumers.
#GoldPrice #Kerala #GoldRate #ConsumerRelief #Jewellery #MarketUpdate
