പിന്നോട്ടില്ല; സ്വര്‍ണവില കുതിക്കുന്നു; തുടര്‍ച്ചയായ നാലാം ദിനവും പവന് 320 രൂപ കൂടി 

 
Bride Representing Kerala Gold Price June 05

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഗ്രാമിന് 40 രൂപ കൂടി 9130 രൂപ.
● 18 കാരറ്റിനും വില ഉയർന്നു.
● വെള്ളിക്കും വില വർധനവ് രേഖപ്പെടുത്തി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂണില്‍ കുതിപ്പുമായി സ്വര്‍ണവില ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റുന്നു. ജൂണ്‍ അഞ്ചിന് വ്യാഴാഴ്ചയും സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ നാലാമത്തെ ദിവസമാണ് കൂടിയത്. വ്യാഴാഴ്ച 22 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 9130 രൂപയിലും പവന് 320 രൂപ കൂടി 73040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Aster mims 04/11/2022

ഈ മാസം നാലിന് ബുധനാഴ്ച 22 കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 9090 രൂപയിലും പവന് 80 രൂപ കൂടി 72720 രൂപയിലുമാണ് വ്യാപാരം നടന്നത്. ജൂണ്‍ മൂന്നിന് ചൊവ്വാഴ്ച ഗ്രാമിന് 20 രൂപ കൂടി 9080 രൂപയിലും പവന് 160 രൂപ കൂടി 72640 രൂപയിലുമാണ് വ്യാപാരം നടന്നത്. ജൂണ്‍ രണ്ടിന് തിങ്കളാഴ്ച രാവിലെ 22 കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 8950 രൂപയിലും പവന് 240 രൂപ കൂടി 71600 രൂപയിലും ഉച്ചയ്ക്ക് ശേഷം 22 കാരറ്റിന് ഗ്രാമിന് 110 രൂപ കൂടി 9060 രൂപയിലും പവന് 880 രൂപ കൂടി 72480 രൂപയിലുമാണ് വ്യാപാരം നടന്നത്. 

gold price kerala june 5 record high

18 കാരറ്റിനും വില കൂടി

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ അഞ്ചിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂടി 7490 രൂപയിലും പവന് 280 രൂപ കൂടി 59920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. വെള്ളിക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 109 രൂപയില്‍നിന്ന് നാല് രൂപ കൂടി 113 രൂപയിലാണ്. 

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വ്യാഴാഴ്ച ഗ്രാമിന് 30 രൂപ കൂടി 7510 രൂപയും പവന് 240 രൂപ കൂടി 60080 രൂപയുമാണ്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് വെള്ളി വിലയും കൂടിയത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 113 രൂപയില്‍നിന്ന് ഒരു രൂപ കൂടി 114 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

സ്വർണവില വീണ്ടും കുതിച്ചുയരുന്നു! ഈ വിലവർധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.

Article Summary: Gold price in Kerala hits record high of Rs 73,040 per sovereign, continuing its fourth consecutive day of increase.

#GoldPrice #Kerala #GoldRate #MarketUpdate #Inflation #Jewellery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia