തുടര്‍ച്ചയായ രണ്ടാം ദിനവും ആശ്വാസം; സ്വര്‍ണവില പവന് 840 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞു.
● 18 കാരറ്റിനും ഗണ്യമായ വില കുറവുണ്ട്.
● കഴിഞ്ഞ നാല് ദിവസത്തിനിടെ 3000 രൂപ കൂടിയിരുന്നു.
● വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ആശ്വാസമായി സ്വര്‍ണവില കുറഞ്ഞു. ജൂണ്‍ 17 ന് ചൊവ്വാഴ്ച 22 കാരറ്റിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 9200 രൂപയിലും പവന് 840 രൂപ കുറഞ്ഞ് 73600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 22 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9305 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 74440 രൂപയിലുമാണ് വ്യാപാരം നടന്നത്.
ശനിയാഴ്ച സ്വര്‍ണവില കൂടിയിരുന്നു. തുടര്‍ച്ചയായ നാല് ദിവസത്തിനിടെ പവന് 3000 രൂപയാണ് കൂടിയത്. ശനിയാഴ്ച 22 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 9320 രൂപയിലും പവന് 200 രൂപ കൂടി 74560 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (ജൂണ്‍ 15) വ്യാപാരം നടന്നത്.

18 കാരറ്റിനും കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 17 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 7550 രൂപയിലും പവന് 680 രൂപ കുറഞ്ഞ് 60400 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 115 രൂപയാണ്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ചൊവ്വാഴ്ച ഗ്രാമിന് 85 രൂപ കുറഞ്ഞ് 7575 രൂപയും പവന് 680 രൂപ കുറഞ്ഞ് 60600 രൂപയുമാണ്. ഈ വിഭാഗത്തിനും വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 118 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വർണവില കുറഞ്ഞതില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. ഈ സന്തോഷവാർത്ത പ്രിയപ്പെട്ടവരുമായി ഷെയർ ചെയ്യൂ.
Article Summary: Gold price drops for second consecutive day in Kerala, bringing relief.
#GoldPrice #KeralaGold #GoldRate #PriceDrop #Jewellery #MarketUpdate
