മണിക്കൂറുകള്‍ക്കിടെ സ്വര്‍ണവില കൂടി; പവന് 320 രൂപയുടെ വര്‍ധനവ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രാവിലെ 22 കാരറ്റ് സ്വർണത്തിന് പവന് 80 രൂപയുടെ കുറവാണ് ഉണ്ടായത്.
● 22 കാരറ്റ് സ്വർണത്തിന് പവന് 91,960 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● 18 കാരറ്റ് സ്വർണത്തിന് ബി ഗോവിന്ദൻ, കെ സുരേന്ദ്രൻ വിഭാഗങ്ങൾക്ക് പവന് 280 രൂപ കൂടി.
● 14 കാരറ്റിന് പവന് 200 രൂപയും ഒൻപത് കാരറ്റിന് പവന് 160 രൂപയും വില വർധിച്ചു.
● വെള്ളിക്ക് ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാമിന് 167 രൂപയും കെ സുരേന്ദ്രൻ വിഭാഗത്തിന് 170 രൂപയുമാണ് വില.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തിങ്കളാഴ്ച (17.11.2025) സ്വര്‍ണത്തിന് രണ്ട് തവണ നിരക്കുകള്‍ രേഖപ്പെടുത്തി. രാവിലെ കുറവുമായെത്തിയ ആശ്വാസമായ സ്വര്‍ണവില മണിക്കൂറുകള്‍ക്കിടെ വര്‍ധിക്കുകയായിരുന്നു.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 11455 രൂപയും പവന് 80 രൂപ കുറഞ്ഞ് 91640 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 11495 രൂപയും പവന് 320 രൂപ കൂടി 91960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റിനും വില കൂടി
രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 9465 പവന് 40 രൂപ കുറഞ്ഞ് 75720 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9420 രൂപയും പവന് 80 രൂപ കുറഞ്ഞ് 75360 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഉച്ചക്ക് ശേഷം ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 35 രൂപ കൂടി 9500 പവന് 280 രൂപ കൂടി 47500 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 35 രൂപ കൂടി 9455 രൂപയും പവന് 280 രൂപ കൂടി 75640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കൂടി
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 7340 രൂപയും പവന് 40 രൂപ കുറഞ്ഞ് 58720 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 4735 രൂപയും പവന് 40 രൂപ കുറഞ്ഞ് 37880 രൂപയുമായിരുന്നു.
ഉച്ചക്ക് ശേഷം 14 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 7365 രൂപയും പവന് 200 രൂപ കൂടി 58920 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 4755 രൂപയും പവന് 160 രൂപ കൂടി 38040 രൂപയുമായിരുന്നു.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
വെള്ളിക്ക് വ്യത്യസ്ത നിരക്കുകളിലാണ് വ്യാപാരം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 167 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 170 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഒരു ദിവസം രണ്ട് തവണ വില മാറ്റം വന്നതിനെക്കുറിച്ച് നിങ്ങൾക്കെന്തു തോന്നുന്നു? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Gold price jumps by ₹320 in hours on Monday in Kerala.
#GoldPriceKerala #GoldRateToday #FinancialNews #GoldMarket #PriceHike #KeralaBusiness
