ജൂലൈയില്‍ കുതിപ്പുമായെത്തി സ്വര്‍ണവില; പവന് 840 രൂപ കൂടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പവന് 72160 രൂപയായി.
● ഗ്രാമിന് 105 രൂപയാണ് വർധിച്ചത്.
● 18 കാരറ്റ് സ്വർണത്തിനും വില കൂടി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി (ജൂണ്‍ 23 മുതല്‍ ജൂണ്‍ 30 വരെ) ഇടിവുമായി ആശ്വാസമായി തുടര്‍ന്ന സ്വര്‍ണവിലയില്‍ ജൂലൈ ആദ്യദിനം വര്‍ധനവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച (01.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കൂടി 9020 രൂപയിലുംപവന് 840 രൂപ കൂടി 72160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ജൂണ്‍ 30 ന് തിങ്കളാഴ്ച ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 71320 രൂപയിലും ശനിയാഴ്ച (ജൂണ്‍ 28) ഗ്രാമിന് 55 രൂപ കുറഞ്ഞ് 8930 രൂപയിലും പവന് 440 രൂപ കുറഞ്ഞ് 71440 രൂപയിലുമാണ് വ്യാപാരം നടന്നത്. ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (ജൂണ്‍ 29) കച്ചവടം നടന്നത്. വെള്ളിയാഴ്ച (ജൂണ്‍ 27) ഗ്രാമിന് 85 രൂപ കുറഞ്ഞ് 8985 രൂപയിലും പവന് 680 രൂപ കുറഞ്ഞ് 71880 രൂപയുമായിരുന്നു.
വ്യാഴാഴ്ച (ജൂണ്‍ 26) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9070 രൂപയും പവന് 72560 രൂപയും ബുധനാഴ്ച (ജൂണ്‍ 25) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയും പവന് 200 രൂപ കുറഞ്ഞ് 72560 രൂപയുമായിരുന്നു. ചൊവ്വാഴ്ച (ജൂണ്‍ 24) രണ്ട് തവണയായി പവന് 1080 രൂപയാണ് കുറഞ്ഞത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 9155 രൂപയിലും പവന് 600 രൂപ കുറഞ്ഞ് 73240 രൂപയിലും ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപ കുറഞ്ഞ് 9095 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 72760 രൂപയിലുമാണ് വ്യാപാരം നടന്നത്.തിങ്കളാഴ്ച (ജൂണ്‍ 23) ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 9230 രൂപയും പവന് 40 രൂപ കുറഞ്ഞ് 73840 രൂപയുമായിരുന്നു.

ജൂലൈ ഒന്നിന് 18 കാരറ്റിനും കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ ഒന്നിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 7400 രൂപയിലും പവന് 680 രൂപ കൂടി 59200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും ചൊവ്വാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വില കൂടി. ഗ്രാമിന് 90 രൂപ കൂടി 7440 രൂപയും പവന് 720 രൂപ കൂടി 59520 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ചൊവ്വാഴ്ച ഇരു വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 115 രൂപയിലും മറു വിഭാഗത്തിന് 118 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണവില വർദ്ധനവ് നിങ്ങളുടെ സ്വർണ്ണ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? കമൻ്റ് ചെയ്യൂ.
Article Summary: Gold prices in Kerala surged on July 1st, with Rs 840 increase per sovereign.
#GoldPrice #KeralaGold #GoldRate #Jewellery #Investment #Kochi
