ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 560 രൂപ കൂടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണം പവന് 89,160 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
● 18 കാരറ്റിനും 14 കാരറ്റിനും ഒൻപത് കാരറ്റിനും വിലയിൽ വർധനവ് രേഖപ്പെടുത്തി.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ബുധനാഴ്ച (29.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 11145 രൂപയും പവന് 560 രൂപ കൂടി 89160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച (28.10.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് തവണ സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 2680 രൂപയുടെ ഇടിവാണ് കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ക്കിടെ രേഖപ്പെടുത്തിയത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 185 രൂപ കുറഞ്ഞ് 11225 രൂപയും പവന് 1480 രൂപ കുറഞ്ഞ് 89800 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 11075 രൂപയും പവന് 1200 രൂപ കുറഞ്ഞ് 88600 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ബുധനാഴ്ച ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 60 രൂപ കൂടി 9210 രൂപയും പവന് 480 രൂപ കൂടി 73680 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 60 രൂപ കൂടി 9170 രൂപയും പവന് 480 രൂപ കുറഞ്ഞ് 73360 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ വര്‍ധനവ്
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 1140 രൂപയും പവന് 320 രൂപ കകൂടി 57120 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 4620 രൂപയും പവന് 160 രൂപ കൂടി 36960 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 158 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 160 രൂപയും മറുവിഭാഗത്തിന് 155 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവില കൂടിയതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.
Article Summary: Gold price increases by ₹560/sovereign on Wednesday after Tuesday's major drop.
#GoldPriceToday #KeralaGoldRate #GoldPriceIncrease #GoldMarket #22CaratGold #GoldRate

