സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധനവ്; പവന് 83000 രൂപ കടന്നു
ADVERTISEMENT
● 22 കാരറ്റ് സ്വർണ്ണത്തിന് പവന് 83840 രൂപയായി.
● ചൊവ്വാഴ്ച മാത്രം പവന് 920 രൂപ കൂടി.
● 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണ്ണത്തിനും വില വർധിച്ചു.
● വെള്ളി നിരക്കിലും വൻ വർധനവുണ്ടായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി പവന് 83000 രൂപ കടന്നിരിക്കുകയാണ്. രണ്ട് ദിവസത്തിനിടെ പവന് 1600 രൂപയാണ് കൂടിയത്. വെള്ളി നിരക്കും കുതിച്ച് ഉയര്‍ന്നിരിക്കുകയാണ്. സെപ്തംബര്‍ 23 ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 115 രൂപ കൂടി 10480 രൂപയും പവന് 920 രൂപ കൂടി 83840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച (22.09.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 680 രൂപ കൂടിയിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 10320 രൂപയും പവന് 320 രൂപ കൂടി 82560 രൂപയും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 10365 രൂപയും പവന് 360 രൂപ കൂടി 82920 രൂപയിലുമായിരുന്നു.
ശനിയാഴ്ച (20.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കൂടി 10280 രൂപയും പവന് 600 രൂപ കൂടി 82240 രൂപയിലുമാണ് വ്യാപാരം നടന്നത്. ഞായറാഴ്ചയും (21.09.2025) ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
സെപ്തംബര്‍ 23 ന് 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 95 രൂപ കൂടി 8680 രൂപയും പവന് 760 രൂപ കൂടി 69440 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 95 രൂപ കൂടി 8615 രൂപയും പവന് 760 രൂപ കൂടി 68920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
തിങ്കളാഴ്ച രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കൂടി 8550 രൂപയും പവന് 240 രൂപ കൂടി 68400 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 8480 രൂപയും പവന് 320 രൂപ കൂടി 67840 രൂപയിലും ഉച്ചക്ക് ശേഷം ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 35 രൂപ കൂടി 8585 രൂപയും പവന് 280 രൂപ കൂടി 68680 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 8520 രൂപയും പവന് 320 രൂപ കൂടി 68160 രൂപയിലുമാണ് കച്ചവടം നടന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില വര്‍ധിച്ചു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 70 രൂപ കൂടി 6700 രൂപയും പവന് 560 രൂപ കൂടി 53600 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 4325 രൂപയും പവന് 280 രൂപ കൂടി 34600 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി നിരക്കിലും വന്‍ വര്‍ധനവ്
ബി ഗോവിന്ദന്‍ വിഭാഗത്തിന് ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 144 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 147 രൂപയിലും മറുവിഭാഗത്തിന് 140 രൂപയില്‍നിന്ന് നാല് രൂപ കൂടി 144 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണ്ണവിലയിലെ ഈ വർധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Gold price in Kerala crosses 83,000 per sovereign.
#GoldPrice #GoldRate #KeralaGold #GoldRateToday #KeralaBusiness #Jewellery
