

● തുടർച്ചയായ രണ്ടാം ദിവസവും വില കൂടി.
● നിലവിൽ പവൻ വില 71,800 രൂപ.
● 18 കാരറ്റ് സ്വർണത്തിനും വില കൂടി.
● വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. മേയ് 22 ന് വ്യാഴാഴ്ച 22 കാരറ്റിന് ഇരു വിഭാഗം സംഘടനകള്‍ക്കും ഒരേ നിരക്കാണ് കൂടിയത്. ഗ്രാമിന് 45 രൂപ കൂടി 8975 രൂപയിലും പവന് 360 രൂപ കൂടി 71800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
മേയ് 21 ന് ബുധനാഴ്ച ഗ്രാമിന് 225 രൂപ കൂടി 8930 രൂപയിലും പവന് 1760 രൂപ കൂടി 71440 രൂപയിലുമാണ് വ്യാപാരം നടന്നത്. മേയ് 20 ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 8710 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 69680 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 22 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂട്ടി 7355 രൂപയിലും ഒരു പവന്റെ വില 280 രൂപ കൂട്ടി 58840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്കും കൂടി. 109 രൂപയില്‍നിന്ന് ഒരു രൂപ കൂടി 110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വ്യാഴാഴ്ച 18 ഗ്രാം സ്വര്‍ണത്തിനും വെള്ളിക്കും വില കൂടി. സ്വര്‍ണത്തിന് 35 രൂപ കൂട്ടി 7395 രൂപയിലും പവന് 280 രൂപ കൂട്ടി 59160 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 110 രൂപയില്‍നിന്ന് ഒരു രൂപ കൂടി 111 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
Article Summary: Gold prices in Kerala saw a significant increase for the second consecutive day, with 22-carat gold rising by ₹360 per sovereign to ₹71,800. This continuous surge impacts both 22-carat and 18-carat gold, as well as silver prices across various merchant associations.
#GoldPriceKerala #GoldRate #KeralaGold #GoldMarket #Jewellery #Investment