സ്വര്‍ണവിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price November 17

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് 91,640 രൂപയായി.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു: ബി ഗോവിന്ദൻ, കെ സുരേന്ദ്രൻ വിഭാഗങ്ങൾക്ക് മാറ്റം രേഖപ്പെടുത്തി.
● 14 കാരറ്റിനും ഒൻപത് കാരറ്റിനും ഗ്രാമിന് അഞ്ച് രൂപ വീതം താഴ്ന്നു.
● ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞു.
● കെ സുരേന്ദ്രൻ വിഭാഗത്തിന് വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തിങ്കളാഴ്ച (17.11.2025) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 11455 രൂപയും പവന് 80 രൂപ കുറഞ്ഞ് 91640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

 

ശനിയാഴ്ചയും (15.11.2025) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 180 രൂപ കുറഞ്ഞ് 11465 രൂപയും പവന് 1440 രൂപ കുറഞ്ഞ് 91720 രൂപയിലുമാണ് വ്യാപാരം നടന്നത്. ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (16.11.2025) വ്യാപാരം നടന്നത്. 

Aster_MIMS

18 കാരറ്റിനും വില കുറഞ്ഞു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 9465 പവന് 40 രൂപ കുറഞ്ഞ് 75720 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9420 രൂപയും പവന് 80 രൂപ കുറഞ്ഞ് 75360 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

Kerala Gold Price November 17

14 കാരറ്റിനും 9 കാരറ്റിനും വില താഴ്ന്നു

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 7340 രൂപയും പവന് 40 രൂപ കുറഞ്ഞ് 58720 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 4735 രൂപയും പവന് 40 രൂപ കുറഞ്ഞ് 37880 രൂപയുമാണ്.

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

വെള്ളിക്ക്  വ്യത്യസ്ത നിരക്കുകളിലാണ് വ്യാപാരം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 170 രൂപയില്‍ നിന്ന് 3 രൂപ കുറഞ്ഞ് 167 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 170 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

സ്വർണവില കുറഞ്ഞതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Gold price drops in Kerala; Sovereign rate falls by ₹80 on Monday.

#GoldPrice #KeralaGoldRate #FinancialNews #GoldRateToday #SilverRate #MarketUpdate

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4631 Articles

Tags

Share this story

wellfitindia