വര്‍ധനവുമായെത്തി മണിക്കൂറുകള്‍ക്കിടെ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 91200 രൂപയിലാണ് ഇപ്പോൾ വ്യാപാരം.
● രാവിലെ 22 കാരറ്റ് സ്വർണത്തിന് പവന് 280 രൂപ കൂടി 92000 രൂപയിലെത്തിയിരുന്നു.
● 18 കാരറ്റ് സ്വർണത്തിനും 14 കാരറ്റിനും ഒൻപത് കാരറ്റിനും വിലയിൽ ഇടിവ് രേഖപ്പെടുത്തി.
● ഇരു വിഭാഗത്തിനും വെള്ളി നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വെള്ളിയാഴ്ച (24.10.2025) സ്വര്‍ണവിലയില്‍ രണ്ട് നിരക്കുകള്‍ രേഖപ്പെടുത്തി. രാവിലെ വര്‍ധനവുമായെത്തി ഉപഭോക്താക്കളഎ ഞെട്ടിപ്പിച്ച സ്വര്‍ണവില മണിക്കൂറുകള്‍ക്കിടെ ഇടിഞ്ഞു.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 11400 രൂപയും പവന് 800 രൂപ കുറഞ്ഞ് 91200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂടി 11500 രൂപയും പവന് 280 രൂപ കൂടി 92000 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കുറഞ്ഞു
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 9425 രൂപയും പവന് 640 രൂപ കുറഞ്ഞ് 75400 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 9320 രൂപയും പവന് 1120 രൂപ കുറഞ്ഞ് 74560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 25 രൂപ കൂടി 9505 രൂപയും പവന് 200 രൂപ കൂടി 76040 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കകൂടി 9460 രൂപയും പവന് 240 രൂപ കൂടി 75680 രൂപയിലുമാണ് കച്ചവടം നടന്നത്.

14 കാരറ്റിനും 9 കാരറ്റിനും വില ഇടിഞ്ഞു
ഉച്ചക്ക് ശേഷം കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 7310 രൂപയും പവന് 480 രൂപ കുറഞ്ഞ് 58480 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 4735 രൂപയും പവന് 240 രൂപ കുറഞ്ഞ് 37880 രൂപയുമാണ്.
രാവിലെ 14 കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 7370 രൂപയും പവന് 160 രൂപ കൂടി 58960 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 15 രൂപ കൂടി 4765 രൂപയും പവന് 120 രൂപ കൂടി 38120 രൂപയുമായിരുന്നു.
വെള്ളി നിരക്കില്‍ മാറ്റമില്ല
അതേസമയം, ഇരു വിഭാഗത്തിനും വെള്ളി നിരക്കില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 170 രൂപയും മറുവിഭാഗത്തിന് 165 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം? നിങ്ങളുടെ അഭിപ്രായം അറിയിക്കുക.
Gold price in Kerala dropped by Rs 800 per sovereign today after an initial morning hike, offering relief to buyers.
#GoldPriceKerala #GoldRateDrop #GoldNews #KeralaMarket #FinancialNews #GoldSovereign
