സ്വർണവിലയിൽ വൻ ഇടിവ്: പവന് 1200 രൂപ കുറഞ്ഞു, ആശ്വാസമായി!
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് ഗ്രാമിന് 150 രൂപ കുറഞ്ഞു.
● പുതിയ വില പവന് 71840 രൂപ.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
● വെള്ളി വിലയിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണനിരക്കില്‍ ജൂണ്‍ ഏഴിന് ശനിയാഴ്ച ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 8980 രൂപയിലും പവന് 1200 രൂപ കുറഞ്ഞ് 71840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഈ മാസം ആറിന് വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. 22 കാരറ്റിന് ഗ്രാമിന് 9130 രൂപയിലും പവന് 73040 രൂപയിലുമാണ് വ്യാപാരം നടന്നത്. അഞ്ചിന് വ്യാഴാഴ്ച 22 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 9130 രൂപയിലും പവന് 320 രൂപ കൂടി 73040 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ ഏഴിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 7365 രൂപയിലും പവന് 1000 രൂപ കുറഞ്ഞ് 58920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 113 രൂപയാണ്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ശനിയാഴ്ച ഗ്രാമിന് 125 രൂപ കുറഞ്ഞ് 7385 രൂപയും പവന് 1000 രൂപ കുറഞ്ഞ് 59080 രൂപയുമാണ്. അതേസമയം, തുടര്‍ച്ചയായ നാല് ദിവസം വര്‍ധനവുമായെത്തിയ വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 117 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
Article Summary: Gold price drops significantly in Kerala; sovereign down by Rs 1200.
#GoldPrice #KeralaGold #GoldRate #Jewellery #Investment #MarketUpdate

