കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവൻ വില ‘ഒരുലക്ഷം രൂപ’ എന്ന നിർണായക മാന്ത്രികസംഖ്യ പിന്നിട്ടു; പവന് 1760 രൂപയുടെ വര്‍ധനവ്

 
Bride Representing Kerala Gold Price December 23
Watermark

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പവന് 1,01,600 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി.
● ഗ്രാമിന് 220 രൂപ വർധിച്ച് 12,700 രൂപയിലാണ് 22 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം.
● ഈ വർഷം ജനുവരിയിൽ 57,000 രൂപയായിരുന്ന വിലയാണ് ഡിസംബറിൽ ലക്ഷം ഭേദിച്ചത്.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 200 രൂപ വർധിച്ച് 10,525 രൂപയായി ഉയർന്നു.
● വെള്ളി വിലയിലും വർധനവ്; ഗ്രാമിന് രണ്ട് രൂപ വർധിച്ച് 220 രൂപയിലെത്തി.
● ഗോൾഡ് ഇടിഎഫിലും കോയിനുകളിലും നിക്ഷേപം നടത്തിയവർക്ക് വൻ ലാഭം.
● ആഭരണപ്രിയർക്കും വിവാഹ പാർട്ടികൾക്കും കനത്ത സാമ്പത്തിക ബാധ്യതയ്ക്ക് വഴിതുറക്കുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ക്കിടെ ഇരട്ട കുതിപ്പുമായെത്തിയ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പവന് ഒരു ലക്ഷം കടന്ന് ഉപഭോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. 

ഇതോടെ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവൻ വില ‘ഒരുലക്ഷം രൂപ’ എന്ന നിർണായക മാന്ത്രികസംഖ്യ പിന്നിട്ടു. ഇനി സ്വർണത്തിൽ ‘ലക്ഷ’ത്തിന്റെ കണക്കുകളുടെ കാലം. ഈ വർഷം ജനുവരിയിൽ 57,000 രൂപ നിരക്കിൽ മാത്രമായിരുന്ന വിലയാണ്, ഏറക്കുറെ ഒറ്റവർഷംകൊണ്ട് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്.

Aster mims 04/11/2022

സ്വർണത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയ മുന്നേറ്റമുണ്ടായ കാലം വേറെയില്ല. ആഭരണപ്രിയരും സാധാരണക്കാരും സ്വർണാഭരണം വാങ്ങാൻ പ്രതിസന്ധി നേരിടും. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ചേരുമ്പോഴുള്ള വാങ്ങൽച്ചെലവ് പലർക്കും താങ്ങാനാവില്ല

അതേസമയം, സ്വർണത്തിൽ പ്രതീക്ഷയർപ്പിച്ച് ഗോൾഡ് ഇടിഎഫിലും മറ്റും നിക്ഷേപം നടത്തിയവർക്കും സ്വർണാഭരണത്തിന് പകരം നിക്ഷേപമെന്ന നിലയിൽ കോയിനുകളും ബാറുകളും വാങ്ങിവച്ചവർക്കും ഇത് കണ്ണ​ഞ്ചിപ്പിക്കുന്ന നേട്ടത്തിന്റെ കാലം. കേരളത്തിൽ ഇന്ന് 1,760 രൂപ ഉയർന്നാണ് പവൻ വില 1,01,600 രൂപയിലെത്തിയത്. ഗ്രാം വില 220 വർധിച്ച് 12,700 ആയി. 18 കാരറ്റ് സ്വർണം, വെള്ളി വിലകളും പുത്തൻ ‘ആകാശം’ തൊട്ടു. ഗ്രാമിന് 200 രൂപ വർധിച്ച് 10,525 രൂപയാണ് 18 കാരറ്റ് സ്വർണവില. വെള്ളിക്ക് ഗ്രാമിന് 2 രൂപ ഉയർന്ന് 220 രൂപയായി. രാജ്യാന്തര തലത്തിൽ സ്വർണത്തിന് കിട്ടുന്ന അതേ ‘സുരക്ഷിത നിക്ഷേപ’ പെരുമ വെള്ളിക്കും കിട്ടുന്നുണ്ട്.

ചൊവ്വാഴ്ച (23.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 220 രൂപ കൂടി 12700 രൂപയും പവന് 1760 രൂപ കൂടി 101600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച (22.12.225) രാവിലെയും ഉച്ചക്ക് ശേഷവുമായി ഗ്രാമിന് 180 രൂപയും പവന് 1440 രൂപയുമാണ് കൂടിയിരുന്നത്. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കൂടി 12400 രൂപയും പവന് 800 രൂപ കൂടി 99200 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 12480 രൂപയും പവന് 640 രൂപ കൂടി 99840 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

ശനിയാഴ്ചയും (20.12.2025) ഞായറാഴ്ചയും (21.12.2025) സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12300 രൂപയും പവന് 98400 രൂപയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റിനും വില കൂടി

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 200 രൂപ കൂടി 10525 രൂപയും പവന് 1600 രൂപ കൂടി 84200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളിക്കും വില കൂടി

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 218 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 220 രൂപയാണ്.

സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്ന വാർത്ത സുഹൃത്തുക്കളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ.

Article Summary: Gold price in Kerala hits historic 1 lakh rupees per pavan mark.

#GoldPrice #Kerala #HistoricHigh #Economy #Business #KVARTHA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia