85000 കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് കൂടിയത് 680 രൂപ; വെള്ളിനിരക്കിലും വന്‍ വര്‍ധനവ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിൻ്റെ പുതിയ വില: പവന് 85360 രൂപ, ഗ്രാമിന് 10670 രൂപ.
● ശനിയാഴ്ചയും വില വർധനവ് രേഖപ്പെടുത്തിയിരുന്നു.
● 18, 14, ഒൻപത് കാരറ്റ് സ്വർണത്തിനും വിലയിൽ വർധനവ് ഉണ്ടായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില 85000 കടന്ന് കുതിക്കുകയാണ്. സെപ്തംബര്‍ 29 തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 10670 രൂപയും പവന് 680 രൂപ കൂടി 85360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച (27.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 10585 രൂപയും പവന് 440 രൂപ കൂടി 84680 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (29.09.2025) വ്യാപാരം പുരോഗമിച്ചത്.

18 കാരറ്റിനും വില കൂടി
സെപ്തംബര്‍ 29 ന് 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 70 രൂപ കൂടി 8840 രൂപയും പവന് 560 രൂപ കൂടി 70720 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കൂടി 8775 രൂപയും പവന് 600 രൂപ കൂടി 70200 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ വര്‍ധനവ്
തിങ്കളാഴ്ച സുരേന്ദ്രന്‍ വിഭാഗത്തിന് 18 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 6815 രൂപയും പവന് 400 രൂപ കൂടി 54520 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 4400 രൂപയും പവന് 280 രൂപ കൂടി 35200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിനിരക്കും കുതിക്കുന്നു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 153 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 156 രൂപയും മറുവിഭാഗത്തിന് 144 രൂപയില്‍നിന്ന് ആറ് രൂപ കൂടി 150 രൂപയുമാണ്.
റെക്കോർഡ് വിലയിൽ സ്വർണം വാങ്ങുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്? കമൻ്റ് ചെയ്യുക.
Article Summary: Gold price crosses ₹85,000 in Kerala; sovereign up by ₹680, hitting a record high of ₹85,360.
#GoldPriceKerala #RecordHigh #Jewellery #SilverRate #FinancialNews #85kGold