Gold Price | ആശ്വാസം: ഇടിവില്‍ തുടര്‍ന്ന് സ്വര്‍ണവില; തുടര്‍ച്ചയായ മൂന്നാം ദിനവും മാറ്റമില്ല

 
Gold Price June 10 Kerala, Gold News, Silver News, News, Kerala, Business


ADVERTISEMENT

18 കാരറ്റ് സ്വര്‍ണത്തിന് പവന് 43760 രൂപ.

സ്വര്‍ണനിരക്ക് പവന് 52560 രൂപ. 

ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഇടിവില്‍ തുടര്‍ന്ന് സ്വര്‍ണവില. തുടര്‍ച്ചയായ മൂന്നാം ദിനവും മാറ്റമില്ല. തിങ്കളാഴ്ച (10.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6570 രൂപയിലും പവന് 52560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയിലും പവന് 43760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഞായറാഴ്ചയും (09.06.2024) ഇതേവിലയില്‍ തന്നെയാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളി നിരക്കിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില ദിവസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. 

Aster_MIMS

ശനിയാഴ്ച (08.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 190 രൂപയും പവന് 1520 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6570 രൂപയിലും പവന് 52560 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 150 രൂപയും പവന് 1200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയിലും പവന് 43760 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയില്‍നിന്ന് 03 രൂപ കുറഞ്ഞ് 96 രൂപയായിരുന്നു വിപണി വില. ഒരു ദിവസം കുറഞ്ഞ ഏറ്റവും വലിയ വില കുറവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഇതിനുമുമ്പ് 150 രൂപ മാത്രമേ ഒരു ഗ്രാമിന് കുറഞ്ഞിട്ടുണ്ടായിരുന്നു. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia