Gold Price | ആശ്വാസം: വമ്പന്‍ കുതിപ്പിന് ശേഷം സ്വര്‍ണവില വീണു; പവന് 1520 രൂപ കുറഞ്ഞു


18 കാരറ്റ് സ്വര്‍ണത്തിന് പവന് 43760 രൂപ.
സ്വര്‍ണനിരക്ക് പവന് 1520 രൂപ കുറഞ്ഞു.
ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം വന്‍ വര്‍ധന് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ്. ശനിയാഴ്ച (08.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 190 രൂപയും പവന് 1520 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6570 രൂപയിലും പവന് 52560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ദിവസം കുറഞ്ഞ ഏറ്റവും വലിയ വില കുറവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഇതിനുമുമ്പ് 150 രൂപ മാത്രമേ ഒരു ഗ്രാമിന് കുറഞ്ഞിട്ടുണ്ടായിരുന്നു. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതല്‍ സ്വര്‍ണ ശേഖരം വാങ്ങുന്നത് നിര്‍ത്തിവെച്ചു. വാര്‍ത്ത പുറത്തുവന്നതോടെ അന്താരാഷ്ട്ര സ്വര്‍ണവില 2.5% ല്‍ അധികം ഇടിഞ്ഞു. 2385 ഡോളറില്‍ നിന്നും 2323 ഡോളറിലേക്ക് കുറഞ്ഞു.
ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 150 രൂപയും പവന് 1200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയിലും പവന് 43760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയില്‍നിന്ന് 03 രൂപ കുറഞ്ഞ് 96 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില ദിവസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
വെള്ളിയാഴ്ച (07.06.2024) കൂടി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6760 രൂപയിലും പവന് 54080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5620 രൂപയിലും പവന് 44960 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയില്‍നിന്ന് 02 രൂപ കൂടി 99 രൂപയായിരുന്നു വിപണി വില.