Gold Price | ആശ്വാസമായി സ്വര്‍ണവില; പവന് 160 രൂപ കുറഞ്ഞു, വെള്ളി നിരക്കിലും ഇടിവ്


18 കാരറ്റ് സ്വര്‍ണത്തിന് പവന് 41840 രൂപ.
വെള്ളിനിരക്കിന് 01 രൂപ കുറഞ്ഞു
ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price) ചാഞ്ചാട്ടം (Fluctuate) തുടരുന്നു. ചൊവ്വാഴ്ച (30.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6320 രൂപയിലും പവന് 50560 രൂപയിലുമാണ് വ്യാപാരം (Trade) നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5230 രൂപയിലും പവന് 41840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 88 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
തിങ്കളാഴ്ച (29.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6340 രൂപയിലും പവന് 50720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5245 രൂപയിലും പവന് 41960 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയായിരുന്നു വിപണി വില.