Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 200 രൂപ കൂടി

 
Gold Price July 27 Kerala, Malayalam News, Gold Price, Gold Price Today, Silver Price.

Image Generated by Meta AI

ADVERTISEMENT

18 കാരറ്റ് സ്വര്‍ണത്തിന് പവന് 41880 രൂപ.

വെള്ളിനിരക്കില്‍ മാറ്റമില്ല

ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price) വര്‍ധനവ് (Increased) രേഖപ്പെടുത്തി. ശനിയാഴ്ച (27.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6325 രൂപയിലും പവന് 50600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

Aster_MIMS

Gold Prce Today

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും പവന് 40 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5235 രൂപയിലും പവന് 41880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

വെള്ളിയാഴ്ച (26.07.2024) രാവിലെ 9.27 മണിയോടെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ രാവിലെ 11.30 മണി ആയപ്പോഴേക്കും വലിയ മാറ്റമാണ് രേഖപ്പെടുത്തിയത്. രാവിലെ ആദ്യം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6400 രൂപയിലും പവന് 51200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5310 രൂപയിലും പവന് 42480 രൂപയിലുമാണ് വ്യാപാരം നടന്നത്. 

വൈകാതെ രണ്ടാമത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6300 രൂപയും പവന് 50400 രൂപ രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 5230 രൂപയിലും പവന് 41840 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിക്ക് മാറ്റമില്ലാതെ 89 രൂപയായിരുന്നു വിപണി വില.
 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia