Gold Price | സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 160 രൂപ കൂടി, വെള്ളിനിരക്കും ഉയര്‍ന്നു


ADVERTISEMENT
18 കാരറ്റ് സ്വര്‍ണത്തിന് പവന് 44720 രൂപ.
വെള്ളിനിരക്കിലും വര്‍ധനവ്
ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price) വര്‍ധനവ് (Increased). വ്യാഴാഴ്ച (11.07.2024 Thursday) ഒരു ഗ്രാം (Gram) 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് (Sovereign) 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6730 രൂപയിലും പവന് 53840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5590 രൂപയിലും പവന് 44720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് 01 രൂപ കൂടി 99 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
ബുധനാഴ്ച (10.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6710 രൂപയിലും പവന് 53680 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5575 രൂപയിലും പവന് 44600 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയായിരുന്നു വിപണി വില.