Gold Price | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 520 രൂപ കൂടി, വെള്ളിനിരക്കിലും വര്‍ധനവ്

 
Gold Price July 04 Kerala, Malayalam News, Gold Price, Gold Price Today


ADVERTISEMENT

18 കാരറ്റ് സ്വര്‍ണത്തിന് പവന് 44520 രൂപ.

വെള്ളിനിരക്കില്‍ വര്‍ധനവ്

ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂലൈ ആദ്യവാരം നാലാം ദിനത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി സ്വര്‍ണവില. വ്യാഴാഴ്ച (04.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6700 രൂപയിലും പവന് 53600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

Aster_MIMS

gold rate

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5565 രൂപയിലും പവന് 44520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് 02 രൂപ കൂടി 97 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല. 

ബുധനാഴ്ച (03.07.2024) സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6635 രൂപയിലും പവന് 53080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5515 രൂപയിലും പവന് 44120 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയായിരുന്നു വിപണി വില.
 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia