Gold Price | സംസ്ഥാനത്ത് സ്വര്‍ണവില 60000 കടന്ന് കുതിക്കുന്നു; പവന് 240 രൂപ കൂടി


● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 49840 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കില്‍ മാറ്റമില്ല.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 60000 കടന്ന് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് കൂട്ടി കുതിക്കുകയാണ്. വെള്ളിയാഴ്ച (24.01.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7555 രൂപയിലും പവന് 60440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6230 രൂപയിലും പവന് 49840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി നിരക്കും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് 01 രൂപ കൂടി 99 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച (23.01.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7525 രൂപയിലും പവന് 60200 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6205 രൂപയിലും പവന് 49640 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. അതേസമയം, വെള്ളി നിരക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 98 രൂപയിലാണ് വ്യാപാരം നടന്നത്.
വാർത്ത കൂട്ടുകാരുമായി പങ്കുവയ്ക്കുക. സ്വര്‍ണത്തിന്റെ വില വർദ്ധനവ് നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുകയും ചെയ്യുക.
Gold prices in [Region] have surged significantly, with 22-karat gold increasing by 30 per gram. This sudden hike has caused concern among consumers.
#goldprices #[Region] #economy #inflation #investment #goldrate