Gold Price | സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 80 രൂപ കൂടി, വെള്ളിനിരക്കില്‍ മാറ്റമില്ല

 
Gold Prices Soar in Kerala, Silver Remains Steady

Representational Image Generated by Meta AI

ADVERTISEMENT

● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 47720 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കില്‍ മാറ്റമില്ല.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍ധനവ്. ബുധനാഴ്ച (08.01.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയിലും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7225 രൂപയിലും പവന് 57800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

Aster_MIMS

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപയിലും പവന് 40 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5965 രൂപയിലും പവന് 47720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം വര്‍ധിച്ച വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. 

gold price january 08 kerala

ചൊവ്വാഴ്ച (07.01.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7215 രൂപയിലും പവന് 57720 രൂപയിലും 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5960 രൂപയിലും പവന് 47680 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് 2 രൂപ കൂടി 97 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

തിങ്കളാഴ്ച (06.01.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7215 രൂപയിലും പവന് 57720 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5960 രൂപയിലും പവന് 47680 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയിലാണ് വ്യാപാരം നടന്നത്. ഞായറാഴ്ച (05.01.2024) ശനിയാഴ്ചത്തെ (04.01.2025) വിലയിലാണ് വ്യാപാരം നടന്നത്.

#GoldPrice #Kerala #GoldRate #SilverPrice #Investment #Economy

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia