വില കുതിക്കുന്നു; സ്വർണം വാങ്ങുന്നവർ ശ്രദ്ധിക്കുക; പവന് 70,000 കടന്നു


● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ കൂടി.
● 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്.
● ഒരു വിഭാഗം വെള്ളി വില കുറച്ചു.
● കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് വില മാറ്റമില്ലാതെ തുടർന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ മേയ് അഞ്ചിന് തിങ്കളാഴ്ച വര്‍ധനവ് രേഖപ്പെടുത്തി. അതേസമയം, ഇരു വിഭാഗം സ്വര്‍ണവ്യാപാരികള്‍ക്കും 22 കാരറ്റിന് ഒരേ നിരക്കാണ്. ഗ്രാമിന് 20 രൂപ കൂടി 8775 രൂപയിലും പവന് 160 രൂപ കൂടി 70200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശനിയാഴ്ചയും (03.05.2025) ഞായറാഴ്ചയും (04.05.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8755 രൂപയിലും പവന് 70040 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിനും വെള്ളിക്കും സംസ്ഥാനത്ത് വ്യത്യസ്ത നിരക്കുകളിലാണ് കച്ചവടം പുരോഗമിക്കുന്നത്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് അഞ്ചിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 7200 രൂപയും ഒരു പവന്റെ വില 120 രൂപ കൂടി 57600 രൂപയുമാണ്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില കുറച്ചിട്ടുണ്ട്. 109 രൂപയില്‍നിന്ന് രണ്ട് രൂപ കുറച്ച് 107 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗം തിങ്കളാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂട്ടി 7250 രൂപയിലും പവന് 80 രൂപ കൂട്ടി 58000 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 106 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വർണവിലയിലെ വർധനവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുക.
Gold prices in Kerala have increased on Monday after remaining stable for the past few days. 22 carat gold is now trading at ₹8775 per gram and ₹70200 per sovereign. 18 carat gold and silver prices vary across different merchant associations.
#GoldPrice, #Kerala, #PriceHike, #AKGSMA, #CommodityMarket, #Economy