സ്വർണവില വീണ്ടും ഉയർന്നു; പവന് 200 രൂപ വർദ്ധനവ്

 
Bride Representing Kerala Gold Price June 21

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒരു ഗ്രാമിന് 25 രൂപ കൂടി.
● 22 കാരറ്റിന് 73880 രൂപ.
● 18 കാരറ്റിനും വില കൂടി.
● വെള്ളിവിലയിൽ മാറ്റമില്ല.

കൊച്ചി: (KVARTHA) കഴിഞ്ഞ ദിവസം ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ വര്‍ധനവ്. ജൂണ്‍ 21 ന് ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 9235 രൂപയിലും പവന് 200 രൂപ കൂടി 73880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച ഗ്രാമിന് 55 രൂപ കുറഞ്ഞ് 9210 രൂപയിലും പവന് 440 രൂപ കുറഞ്ഞ് 73680 രൂപയിലും വ്യാഴാഴ്ച 22 കാരറ്റിന് ഗ്രാമിന് 15 രൂപ കൂടി 9265 രൂപയിലും പവന് 120 രൂപ കൂടി 74120 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

Aster mims 04/11/2022

18 കാരറ്റിനും കൂടി


ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 21 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ ൂടി 7575 രൂപയിലും പവന് 160 രൂപ കൂടി 60600 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ശനിയാഴ്ച ഗ്രാമിന് 20 രൂപ കൂടി 7600 രൂപയും പവന് 160 രൂപ കൂടി 60800 രൂപയുമാണ്.

വെള്ളിനിരക്കില്‍ മാറ്റമില്ല

 Gold Price June 21

ശനിയാഴ്ച ഇരു വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. കെ സുരേന്ദ്രന്‍ വിഭാഗത്തിനും മറ്റേ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 118 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സ്വര്‍ണ്ണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും?അഭിപ്രായങ്ങള്‍ പങ്കുവെക്കുക.

Article Summary: Gold price in Kerala increases by Rs 200 per sovereign on June 21.

#GoldPrice #KeralaGold #GoldRate #MarketUpdate #Jewellery #FinanceNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia