ആയിരവും രണ്ടായിരവും അല്ല; സ്വര്‍ണവില പവന് ഒറ്റയടിക്ക് കൂടിയത് 8640 രൂപ! 

 
Bride Representing Kerala Gold Price January 29

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണവില പവന് 1,31,160 രൂപയായും ഗ്രാമിന് 16,395 രൂപയായും ഉയർന്നു.
● ബുധനാഴ്ചത്തെ ഇരട്ടക്കുതിപ്പിന് ശേഷമാണ് വ്യാഴാഴ്ച വൻ വർധന രേഖപ്പെടുത്തിയത്.
● 18 കാരറ്റ് സ്വർണവില ബി ഗോവിന്ദൻ വിഭാഗത്തിൽ പവന് 1,08,400 രൂപയായി.
● കെ സുരേന്ദ്രൻ വിഭാഗത്തിൽ 18 കാരറ്റ് സ്വർണവില പവന് 1,07,720 രൂപയായി ഉയർന്നു.
● 14 കാരറ്റ് സ്വർണവില കെ സുരേന്ദ്രൻ വിഭാഗത്തിൽ പവന് 83,880 രൂപയായി.
● വെള്ളി വിലയിലും വൻ കുതിപ്പ്; ഗ്രാമിന് 30 രൂപ വർധിച്ച് 410 രൂപയിലെത്തി.

കൊച്ചി: (KVARTHA) സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ ആഴ്ചകളായി നാടകീയ കുതിപ്പുകള്‍ തുടരുകയാണ്. വ്യാഴാഴ്ച (29.01.2026) സ്വര്‍ണവില പവന് ഒറ്റയടിക്ക് ആയിരവും രണ്ടായിരവും അല്ല, 8640 രൂപയുടെ ചരിത്ര കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 131100 രൂപയാണ് കടന്നിരിക്കുന്നത്. 

Aster mims 04/11/2022

വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 1080 രൂപ കൂടി 16395 രൂപയും പവന് 8640 രൂപ കൂടി 131160 രൂപയുമാണ് കൂടിയിരിക്കുന്നത്.

ബുധനാഴ്ച (28.01.2026) രാവിലെയും ഉച്ചക്കുമായി ഇരട്ട കുതിപ്പാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഗ്രാമിന് രണ്ട് തവണയായി 470 രൂപയും പവന് 3760 രൂപയുമാണ് കൂടിയിരുന്നത്. രാവിലെ ഗ്രാമിന് 295 രൂപ കൂടി 15140 രൂപയും പവന് 2360 രൂപ കൂടി 12120 രൂപയിലും ഉച്ചക്ക് ഗ്രാമിന് 175 രൂപ കൂടി 15315 രൂപയും പവന് 1400 രൂപ കൂടി 122520 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 

18 കാരറ്റ് നിരക്കും കുതിക്കുന്നു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 885 രൂപ കൂടി 13550 രൂപയും പവന് 7080 രൂപ കൂടി 108400 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 885 രൂപ കൂടി 13465 രൂപയും പവന് 7080 രൂപ കൂടി 107720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

14, 9 കാരറ്റ് വിലയിലും വന്‍ വര്‍ധനവ്

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 690 രൂപ കൂടി 10485 രൂപയും പവന് 5520 രൂപ കൂടി 83880 രൂപയും 9 കാരറ്റിന് ഗ്രാമിന് 440 രൂപ കൂടി 6755 രൂപയും പവന് 3520 രൂപ കൂടി 54040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി വിലകളിലും വന്‍ കുതിപ്പ് 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 30 രൂപ കൂടി 410 രൂപയാണ്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 30 രൂപ കൂടി 410 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 300 രൂപ കൂടി 4100 രൂപയുമായിട്ടുണ്ട്.


സ്വർണവും വെള്ളിയും സാധാരണക്കാർക്ക് അപ്രാപ്യമാകുകയാണോ? നിങ്ങളുടെ അഭിപ്രായം പറയൂ.

Article Summary: Gold price in Kerala witnesses a historic surge, increasing by Rs 8640 per sovereign in a single day to cross Rs 1.31 Lakh.

#GoldPrice #KeralaNews #GoldRateToday #BusinessNews #MarketUpdate #SilverPrice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia