Gold Rate | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പന്‍ കുതിപ്പ്; റെകോര്‍ഡുകള്‍ തകര്‍ത്ത് പവന് 880 രൂപ കൂടി; വെള്ളിനിരക്കിലും വര്‍ധനവ്

 
Representational Image Generated by Meta AI

Bride Representing Gold Rate March 14 Kerala

ADVERTISEMENT

● ഇരു വിഭാഗത്തിനും 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 8230 രൂപയും പവന് 65840 രൂപയുമാണ്.
● രണ്ട് വിഭാഗത്തിനും 18 കാരറ്റ് സ്വര്‍ണ്ണത്തിന് വ്യത്യസ്ത നിരക്കുകള്‍.
● മാര്‍ച് 14 ന് സാധാരണ വെള്ളിയുടെ വിലയിലും വര്‍ധനവ്.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിനവും ഇരു സംഘടനകളും സ്വര്‍ണവില വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച (14.03.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഒരേ വിലയാണ് സംഘനകള്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തിന് വ്യത്യസ്ത നിരക്കുകളാണ്. അതേസമയം, സാധാരണ വെള്ളിയുടെ വില വര്‍ധിപ്പിച്ച് ഇരു സംഘടനകളും ഒരേ നിരക്കില്‍ തുടരുന്നു. 

Aster_MIMS

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) ഭാരവാഹികള്‍ അറിയിച്ചത് പ്രകാരം, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂട്ടി 8230 രൂപയും, പവന് 880 രൂപ കൂട്ടി 65840 രൂപയുമാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂട്ടി 6785 രൂപയും, പവന് 720 രൂപ കൂട്ടി 54280 രൂപയുമാണ് വിപണി വില. സാധാരണ വെള്ളിയുടെ വിലയും വര്‍ധിപ്പിച്ചു. ഗ്രാമിന് 108 രൂപയില്‍നിന്ന് 02 രൂപ കൂട്ടി 110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Bride Representing Gold Rate March 14 Kerala

കെ.സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂട്ടി, ഗ്രാമിന് 8230 രൂപയും പവന് 65840 രൂപയുമാണ് നിശ്ചയിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂട്ടി 6770 രൂപയും, പവന് 720 രൂപ കൂട്ടി 54160 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സാധാരണ വെള്ളിയുടെ വിലയിലും മാറ്റം. ഗ്രാമിന് 108 രൂപയില്‍നിന്ന് 02 രൂപ കൂട്ടി 110 രൂപ എന്ന നിലയില്‍ തുടരുന്നു.

ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.

Gold prices in Kerala continue to rise, with a significant increase of ₹880 per sovereign for 22-carat gold. 18-carat gold and silver prices have also increased, with both gold merchant associations setting similar rates.

#GoldPrice, #KeralaGold, #PriceHike, #GoldMarket, #SilverPrice, #Economy

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia