പിന്നോട്ടില്ല: സ്വർണ്ണവില കുതിപ്പ് തുടരുന്നു; പുതിയ റെക്കോർഡിലേക്ക്

 
Bride Representing Kertala Gold Price May 07
Bride Representing Kertala Gold Price May 07

Representational Image Generated by Meta AI

● ബുധനാഴ്ച 22 കാരറ്റ് സ്വർണ്ണത്തിൻ്റെ ഗ്രാമിന്‍റെ വില 9075 രൂപ.
● ചൊവ്വാഴ്ച പവന് 2000 രൂപ വർദ്ധിച്ചിരുന്നു.
● 18 കാരറ്റ് സ്വർണ്ണത്തിന് വ്യത്യസ്ത വിലകൾ.
● വെള്ളി വിലയിൽ മാറ്റമില്ല, 108 രൂപ.
● മൂന്നു ദിവസത്തിനിടെ പവന് 2560 രൂപ വർദ്ധിച്ചു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് മേയ് ഏഴിന് ബുധനാഴ്ച സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ പവന് 2560 രൂപയാണ് കൂടിയത്. ഇരു വിഭാഗം സ്വര്‍ണവ്യാപാരികള്‍ക്കും 22 കാരറ്റിന് ഒരേ നിരക്കാണ് വര്‍ധിച്ചത്. ഗ്രാമിന് 50 രൂപ കൂടി 9075 രൂപയിലും പവന് 400 രൂപ കൂടി 72600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

മേയ് ആറിന് ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 250 രൂപ കൂടി 9025 രൂപയിലും പവന് 2000 രൂപ കൂടി 72200 രൂപയിലുമാണ് വ്യാപാരം നടന്നത്. മേയ് അഞ്ചിന് തിങ്കളാഴ്ചയും വില കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 8775 രൂപയിലും പവന് 160 രൂപ കൂടി 70200 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന് വ്യത്യസ്ത നിരക്കുകളും വെള്ളിക്ക് ഒരേ നിരക്കിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് ഏഴിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 7455 രൂപയും ഒരു പവന്റെ വില 360 രൂപ കൂടി 59640 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

gold price hike kerala third day

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗം ബുധനാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 35 രൂപ കൂട്ടി 7495 രൂപയിലും പവന് 280 രൂപ കൂട്ടി 59960 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

തുടർച്ചയായ മൂന്നു ദിവസത്തെ വില വർദ്ധനവ് സ്വർണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്ന സാധാരണക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും പ്രാദേശിക ആവശ്യകതയും സ്വർണ്ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വരും ദിവസങ്ങളിലും സ്വർണ്ണവിലയിൽ സ്ഥിരതയുണ്ടാകുമോ അതോ വർദ്ധനവ് തുടരുമോ എന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകരും സാധാരണക്കാരും.

സ്വർണ്ണവിലയിലെ ഈ കുതിച്ചുചാട്ടത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും പങ്കുവെക്കുക. 

Gold price in Kerala continues to surge for the third consecutive day, increasing by ₹400 per sovereign to reach ₹72,600. The total increase in the last three days amounts to ₹2560 per sovereign for 22-carat gold. 18-carat gold has varying prices, while silver remains stable at ₹108 per gram.

#GoldPrice, #KeralaGold, #PriceHike, #Economy, #KVARTHA, #CommodityMarket

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia