സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് വർധന; പവന് 1,03,000 രൂപ

 
Bride Representing Kerala Gold price January 10

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് പവന് 840 രൂപ കൂടി.
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപ വർധിച്ച് 12,875 രൂപയായി.
● വെള്ളിയാഴ്ച രേഖപ്പെടുത്തിയ ഇരട്ട വർധനവിന് പിന്നാലെയാണ് ശനിയാഴ്ചത്തെ കുതിപ്പ്.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപ കൂടി 10,680 രൂപയായി.
● 14, 9 കാരറ്റ് സ്വർണത്തിനും വില വർധിച്ചു.
● വെള്ളി നിരക്കിലും വർധന; ഗ്രാമിന് എട്ട് രൂപ കൂടി 260 രൂപയായി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍കുതിപ്പ് തുടരുന്നു. ശനിയാഴ്ച (10.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കൂടി 12875 രൂപയും പവന് 840 രൂപ കൂടി 103000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

വെള്ളിയാഴ്ച (09.01.2026) രാവിലെയും ഉച്ചക്കുമായി ഇരട്ട വര്‍ധനവ്  രേഖപ്പെടുത്തിയിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 12715 രൂപയും പവന് 520 രൂപ കൂടി 101720 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 12770 രൂപയും പവന് 440 രൂപ കൂടി 102160 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Aster_MIMS

18 കാരറ്റിനും കൂടി 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 80 രൂപ കൂടി 10680 രൂപയും പവന് 640 രൂപ കൂടി 85440 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 85 രൂപ കൂടി 10585 രൂപയും പവന് 680 രൂപ കൂടി 84680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും വില കൂടി

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 70 രൂപ കൂടി 8245 രൂപയും പവന് 560 രൂപ കൂടി 65960 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 5315 രൂപയും പവന് 320 രൂപ കൂടി 42520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

gold price hike kerala sovereign rate saturday january 10

വെള്ളി നിരക്കും കുതിക്കുന്നു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 252 രൂപയിവ്‍നിന്ന് 8 രൂപ കൂടി 260 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 252 രൂപയില്‍നിന്ന് 8 രൂപ കൂടി 260 രൂപയും 10 ഗ്രാം സാധാരണ വെള്ളിക്ക് 2520 രൂപയില്‍നിന്ന് 80 രൂപ കൂടി 2600 രൂപയുമാണ്.

സ്വർണവില സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമായോ? വിവാഹ ആവശ്യങ്ങൾക്കുള്ള സ്വർണം വാങ്ങാൻ ഇനി എന്ത് ചെയ്യും? നിങ്ങളുടെ ആശങ്കകൾ പങ്കുവെക്കൂ.

Article Summary: Gold prices in Kerala surged again on Saturday, with an increase of Rs 840 per sovereign, reaching Rs 1,03,000.

#GoldRate #KeralaNews #GoldPriceToday #SilverRate #Economy #BusinessNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4645 Articles

Tags

Share this story

wellfitindia