സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; തുടര്‍ച്ചയായ 2 ദിവസത്തിനിടെ പവന് കൂടിയത് 2200 രൂപ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 18 കാരറ്റ് സ്വർണവിലയിലും വൻ വർധന രേഖപ്പെടുത്തി.
● 14, 9 കാരറ്റ് സ്വർണവിലയും കുത്തനെ കൂടി.
● വെള്ളി വില ഗ്രാമിന് 5 രൂപ വർധിച്ച് 255 രൂപയായി.
● തിങ്കളാഴ്ച മാത്രം സ്വർണവില മൂന്ന് തവണ വർധിച്ചിരുന്നു.
● ബി ഗോവിന്ദൻ, കെ സുരേന്ദ്രൻ വിഭാഗങ്ങളിൽ സ്വര്‍ണത്തിന് വ്യത്യസ്ത നിരക്കുകൾ.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ട് ദിവസത്തിനിടെ ഗ്രാമിന് 275 രൂപയും പവന് 2200 രൂപയുമാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച (06.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കൂടിയത്. ഗ്രാമിന് 12725 രൂപയിലും പവന് 101800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റിനും കുതിക്കുന്നു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 45 രൂപ കൂടി 10565 രൂപയും പവന് 360 രൂപ കൂടി 84520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 45 രൂപ കൂടി 10460 രൂപയും പവന് 360 രൂപ കൂടി 83680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വര്‍ധിച്ചു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 8150 രൂപയും പവന് 280 രൂപ കൂടി 65200 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 5255 രൂപയും പവന് 160 രൂപ കൂടി 42040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി നിരക്കും കൂടി
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 250 രൂപയില്‍നിന്ന് അഞ്ച് രൂപ കൂടി 255 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 250 രൂപയില്‍നിന്ന് അഞ്ച് രൂപ കൂടി 255 രൂപയും 10 ഗ്രാം സാധാരണ വെള്ളിക്ക് 2500 രൂപയില്‍നിന്ന് 50 രൂപ കൂടി 2550 രൂപയുമാണ്.
തിങ്കളാഴ്ച (05.01.2026) രാവിലെയും ഉച്ചക്ക് ശേഷവും വൈകുന്നേരവുമായി മൂന്ന് തവണയാണ് സ്വര്‍ണനിരക്കില്‍ വമ്പന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഗ്രാമിന് ആകെ 220 രൂപയും പവന് 1760 രൂപയുമാണ് വര്‍ധിച്ചത്.
ഗോവിന്ദന്‍ വിഭാഗത്തിന്റെ തിങ്കളാഴ്ചത്തെ സ്വര്‍ണനിരക്കുകള്‍ ഇങ്ങനെ;
18 കാരറ്റ്
10455 (G) - 83640 (S) (9.30am)
10490 (G) - 83920 (S) (2.45pm)
10520 (G) - 84160 (S) (4.44pm)
കെ സുരേന്ദ്രന്‍ വിഭാഗത്തിന്റെ തിങ്കളാഴ്ചത്തെ സ്വര്‍ണനിരക്കുകള്‍ ഇങ്ങനെ;
18 കാരറ്റ്
10355 (G) - 82840 (S) (9.30am)
10390 (G) - 83120 (S) (2.45pm)
10415 (G) - 83320 (S) (4.44pm)
14 കാരറ്റ്
8065 (G) - 64520 (S) (9.30am)
8090 (G) - 64720 (S) (2.45pm)
8115 (G) - 64920 (S) (4.44pm)
9 കാരറ്റ്
5205 (G) - 41640 (S) (9.30am)
5220 (G) - 41760 (S) (2.45pm)
5235 (G) - 41880 (S) (4.44pm)
സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ് രേഖപ്പെടുത്തിയ വാര്‍ത്ത മറ്റുള്ളവര്‍ക്കായി പങ്കുവെക്കൂ.
Article Summary: Gold prices in Kerala surge by Rs 2200 per sovereign in two days. Tuesday recorded an increase of Rs 440 per sovereign.
#GoldRate #KeralaGoldPrice #GoldNews #Kochi #BusinessNews #SilverPrice
