പുതുവർഷ ദിനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; 22 കാരറ്റ് പവന് 99,040 രൂപയായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 99,040 രൂപയായി.
● ഗ്രാമിന് 15 രൂപ വർധിച്ച് 12,380 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● 18, 14, ഒൻപത് കാരറ്റുകൾക്കും വിലയിൽ വർധനവുണ്ടായിട്ടുണ്ട്.
● ബി ഗോവിന്ദൻ വിഭാഗത്തിന് 18 കാരറ്റ് പവന് 80 രൂപയാണ് കൂടിയത്.
● കെ സുരേന്ദ്രൻ വിഭാഗത്തിന് 18 കാരറ്റ് പവന് 120 രൂപ വർധിച്ചു.
● സാധാരണ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
● ഡിസംബർ 31-ന് സ്വർണവില മൂന്ന് തവണയായി കുറഞ്ഞിരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഇടിവില്‍നിന്ന് തലപൊക്കിയിരിക്കുകയാണ് സ്വര്‍ണവില. പുതുവര്‍ഷദിനാരംഭത്തില്‍ (01.01.2026) തന്നെ കുതിപ്പുമായെത്തി ഉപഭോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 12380 രൂപയും പവന് 120 രൂപ കൂടി 99040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റിനും കൂടി
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കൂടി 10275 രൂപയും പവന് 80 രൂപ കൂടി 82200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കൂടി 10180 രൂപയും പവന് 120 രൂപ കൂടി 81440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വര്‍ധിച്ചു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 7930 രൂപയും പവന് 80 രൂപ കൂടി 63440 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 5 രൂപ കൂടി 5115 രൂപയും പവന് 40 രൂപ കൂടി 40920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്ക് നിരക്കുകളില്‍ മാറ്റമില്ല
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 243 രൂപയും 10 ഗ്രാമിന് 2430 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 243 രൂപയുമാണ്.
2025 ഡിസംബര്‍ അവസാന ദിവസമായ ബുധനാഴ്ച (31.12.2025) രാവിലെയും ഉച്ചക്കും ഉച്ചക്ക് ശേഷവുമായി സ്വര്‍ണനിരക്ക് മൂന്ന് തവണ കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ആകെ 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 12365 രൂപയിലും പവന് 98920 രൂപയിലുമാണ് വ്യാപാരം നടന്നത്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന്‍റെ മറ്റ് കാരറ്റുകളുടെ ബുധനാഴ്ചത്തെ നിരക്കുകള്‍:
രാവിലെ (9:20)
18 കാരറ്റ് 10240 (ഗ്രാം) 81920 (പവന്‍)
14 കാരറ്റ് 7975 (ഗ്രാം) 63800 (പവന്‍)
9 കാരറ്റ് 5145 (ഗ്രാം) 41160 (പവന്‍)
ഉച്ചക്ക് (1:53)
18 കാരറ്റ് 10190 (ഗ്രാം) 81520 (പവന്‍)
14 കാരറ്റ് 7940 (ഗ്രാം) 63520 (പവന്‍)
9 കാരറ്റ് 5120 (ഗ്രാം) 40960 (പവന്‍)
ഉച്ചക്ക് ശേഷം (4:44)
18 കാരറ്റ് 10165 (ഗ്രാം) 81320 (പവന്‍)
14 കാരറ്റ് 7920 (ഗ്രാം) 63360 (പവന്‍)
9 കാരറ്റ് 5110 (ഗ്രാം) 40880 (പവന്‍)
പുതുവർഷത്തിൽ സ്വർണവില ഉയരുന്നു; ഈ മാറ്റത്തെക്കുറിച്ച് നിങ്ങൾ എന്ത് കരുതുന്നു? കമന്റ് ചെയ്യൂ.
Article Summary: Gold price in Kerala increases by Rs 120 per sovereign on New Year.
#GoldPriceKerala #NewYear2026 #GoldRateToday #KeralaNews #BusinessUpdate #GoldJewelry
