സ്വർണവില കുതിക്കുന്നു; പവന് ഒറ്റയടിക്ക് കൂടിയത് 2360 രൂപ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സംസ്ഥാനത്ത് സ്വർണവില പവന് 1,21,120 രൂപയിലെത്തി.
● ചൊവ്വാഴ്ച വില മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ബുധനാഴ്ച വൻ കുതിപ്പ് രേഖപ്പെടുത്തിയത്.
● 18 കാരറ്റ് സ്വർണവില ബി ഗോവിന്ദൻ വിഭാഗത്തിൽ ഒരു ലക്ഷം രൂപ കടന്നു.
● 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളിലും ആനുപാതികമായ വർധനയുണ്ടായി.
● വെള്ളി വില ഗ്രാമിന് 10 രൂപ വർധിച്ച് 380 രൂപയിലെത്തി.
കൊച്ചി: (KVARTHA) സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ ആഴ്ചകളായി നാടകീയതകള്‍ തുടരുകയാണ്. നേരിയ ഇടിവ് രേഖപ്പെടുത്തി ഉപഭോക്താക്കളെ ആശിപ്പിക്കുകയും പിന്നാലെ വന്‍ വര്‍ധനവുമാണ് രേഖപ്പെടുത്തുന്നത്. പൊന്നും വെള്ളിയും ഒപ്പത്തിനൊപ്പം മത്സരിച്ച് കുതിക്കുകമ്പോള്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് കണ്ണുതള്ളുകയാണ്.
ബുധനാഴ്ച (28.01.2026) സ്വര്‍ണവില പവന് 121100 രൂപയും കടന്നിരിക്കുകയാണ്. ഗ്രാമിന് 295 രൂപ കൂടി 15140 രൂപയും പവന് 2360 രൂപ കൂടി 12120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച (27.01.2026) സ്വര്‍ണവില മാറ്റമില്ലാതെ പവന് 118700-ന് മുകളില്‍ തുടരുകയായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 14845 രൂപയും പവന് 118760 രൂപയുമായിരുന്നു.

18 കാരറ്റ് നിരക്കും കുതിക്കുന്നു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 245 രൂപ കൂടി 12525 രൂപയും പവന് 1960 രൂപ കൂടി 100200 രൂപയുമാണ്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 240 രൂപ കൂടി 12435 രൂപയും പവന് 1920 രൂപ കൂടി 99480 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റ് വിലയിലും വന്‍ വര്‍ധനവ്
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 190 രൂപ കൂടി 9685 രൂപയും പവന് 1520 രൂപ കൂടി 77480 രൂപയും 9 കാരറ്റിന് ഗ്രാമിന് 120 രൂപ കൂടി 6245 രൂപയും പവന് 960 രൂപ കൂടി 49960 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി വിലയും കുതിക്കുന്നു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ കൂടി 380 രൂപയാണ്.
കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ കൂടി 380 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപ കൂടി 3800 രൂപയുമായിട്ടുണ്ട്.
വില കുറയാൻ കാത്തിരിക്കുന്നത് മണ്ടത്തരമാണോ? വിപണിയിലെ ഈ മാറ്റത്തെ നിങ്ങൾ എങ്ങനെ കാണുന്നു? അഭിപ്രായം പറയൂ.
Article Summary: Gold prices in Kerala have skyrocketed, crossing Rs 1.21 lakh per sovereign with an increase of Rs 2360 in a single day.
#GoldPrice #KeralaNews #GoldRateToday #SilverPrice #MarketUpdate #Economy
