സ്വർണ്ണ വിപണിയിൽ അപ്രതീക്ഷിത മാറ്റം; വിലയിൽ ഗണ്യമായ കുറവ്

 
Bride Representing Kerala Gold Price May 12
Bride Representing Kerala Gold Price May 12

Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 165 രൂപ കുറഞ്ഞ് 8880 രൂപയായി.
● 18 കാരറ്റ് സ്വർണ്ണത്തിലും വില കുറഞ്ഞു.
● സാധാരണ വെള്ളിയുടെ വിലയിലും കുറവുണ്ടായി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് മേയ് 12 ന് തിങ്കളാഴ്ച സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇരു വിഭാഗം സ്വര്‍ണവ്യാപാരികളും 22 കാരറ്റിന് ഒരേ നിരക്കാണ് കുറച്ചത്. ഗ്രാമിന് 165 രൂപ കുറച്ച് 8880 രൂപയിലും പവന് 1320 രൂപ കുറച്ച് 71040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 12 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 135 രൂപ കുറച്ച് 7290 രൂപയും ഒരു പവന്റെ വില 1080 രൂപ കുറച്ച് 58320 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും കുറഞ്ഞു. 109 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് തിങ്കളാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 135 രൂപ കുറഞ്ഞ് 7320 രൂപയിലും പവന് 1080 രൂപ കുറഞ്ഞ് 58560 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 109 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 108 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Bride Representing Kerala Gold Price May 12

സ്വർണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റം വിപണിയിൽ എന്ത് ചലനങ്ങൾ സൃഷ്ടിക്കുമെന്നും, ഇത് ഉപഭോക്താക്കളെ എങ്ങനെ ബാധിക്കുമെന്നും ഉറ്റുനോക്കുകയാണ് വ്യാപാരികളും സാമ്പത്തിക വിദഗ്ധരും.

സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

Article Summary: Gold prices in Kerala experienced volatility with a significant drop on May 12th. 22-carat gold decreased by ₹1320 per sovereign. 18-carat gold and silver prices also saw reductions. The reason for this price fluctuation remains unclear.

#GoldPriceKerala, #KeralaGold, #PriceDrop, #MarketUpdate, #AKGSMA, #Economy 10. News Categories: Business, News, Top-Headline, Kerala

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia