ചരിത്രനിരക്കില്‍നിന്ന് താഴേക്ക്; സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 84600 രൂപയിലെത്തി.
● ചൊവ്വാഴ്ചയും തിങ്കളാഴ്ചയും സ്വര്‍ണത്തിന് രണ്ട് തവണ വില കൂടിയിരുന്നു.
● 18, 14, 9 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിട്ടുണ്ട്.
● വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്.
കൊച്ചി: (KVARTHA) വമ്പന്‍ കുതിപ്പുമായി ഉപഭോക്താക്കളെ ഞെട്ടിച്ച സ്വര്‍ണവില ചരിത്രനിരക്കില്‍നിന്ന് താഴേക്ക് പതിച്ചു. സെപ്തംബര്‍ 24 ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 10575 രൂപയും പവന് 240 രൂപ കുറഞ്ഞ് 84600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ചൊവ്വാഴ്ച (23.09.2025), തിങ്കളാഴ്ചത്തെ (22.09.2025) പോലെതന്നെ രാവിലെയും ഉച്ചക്ക് ശേഷവുമായി സ്വര്‍ണത്തിന് രണ്ട് തവണ വില കൂടിയിരുന്നു. ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 115 രൂപ കൂടി 10480 രൂപയും പവന് 920 രൂപ കൂടി 83840 രൂപയിലും ഉച്ചക്ക് ശേഷം ഗ്രാമിന് 125 രൂപ കൂടി 10605 രൂപയും പവന് 1000 രൂപ കൂടി 84840 രൂപയിലുമാണ് വ്യാപാരം നടന്നത്. രാവിലെ വെള്ളി നിരക്കും കുതിച്ച് ഉയര്‍ന്നിരുന്നു.
തിങ്കളാഴ്ച രാവിലെയും ഉച്ചക്ക് ശേഷവുമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 680 രൂപ കൂടിയിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 10320 രൂപയും പവന് 320 രൂപ കൂടി 82560 രൂപയും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 10365 രൂപയും പവന് 360 രൂപ കൂടി 82920 രൂപയിലുമായിരുന്നു.
18 കാരറ്റിനും വില കുറഞ്ഞു
സെപ്തംബര്‍ 24 ന് 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 8765 രൂപയും പവന് 200 രൂപ കുറഞ്ഞ് 70120 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 8700 രൂപയും പവന് 160 രൂപ കുറഞ്ഞ് 69600 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില താഴ്ന്നു
സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 6765 രൂപയും പവന് 120 രൂപ കുറഞ്ഞ് 54120 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 4360 രൂപയും പവന് 80 രൂപ കുറഞ്ഞ് 34880 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബുധനാഴ്ച ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 147 രൂപയും മറുവിഭാഗത്തിന് 144 രൂപയുമാണ്.
ഈ വിലയിടിവ് സ്വര്‍ണം വാങ്ങാൻ പറ്റിയ സമയമാണോ? നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: Gold prices fall from historic highs, a drop of Rs 240 per sovereign.
#GoldPrice #KeralaGold #GoldRate #Kochi #GoldMarket #Jewellery