കഴിഞ്ഞ ദിവസത്തെ ഇരട്ട വര്‍ധനവിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 93760 രൂപയാണ്.
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● 18 കാരറ്റിനും 14 കാരറ്റിനും ഒൻപത് കാരറ്റിനും വില കുറഞ്ഞു.
● സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളിലാണ് വ്യാപാരം നടക്കുന്നത്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ ഇരട്ട വര്‍ധനവിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (14.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 11720 രൂപയും പവന് 560 രൂപ കുറഞ്ഞ് 93760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച (13.11.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് തവണ തവണ ഗ്രാമിന് 285 രൂപയും പവന് 2280 രൂപയുമാണ് കൂടിയത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 210 രൂപ കൂടി 11715 രൂപയും പവന് 1680 രൂപ കൂടി 93720 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കൂടി 11790 രൂപയും പവന് 600 രൂപ കൂടി 94320 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കുറഞ്ഞു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9685 പവന് 480 രൂപ കുറഞ്ഞ് 77480 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 9640 രൂപയും പവന് 440 രൂപ കുറഞ്ഞ് 77120 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില താഴ്ന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 7510 രൂപയും പവന് 360 രൂപ കുറഞ്ഞ് 60080 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 4845 രൂപയും പവന് 240 രൂപ കുറഞ്ഞ് 38760 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 175 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 172 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
സ്വർണവില താഴ്‌ന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Gold price falls by 560 rupees per pavan after the previous day's hike.
#GoldPrice #KeralaGold #GoldRateToday #GoldPriceFall #FinancialNews #Investment

