സ്വർണവില താഴേക്ക്: പവന് 680 രൂപ കുറഞ്ഞ് ഉപഭോക്താക്കൾക്ക് ആശ്വാസം!
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വര്‍ണം ഒരു പവന് 71,880 രൂപയായി.
● 18 കാരറ്റ് സ്വര്‍ണത്തിനും ഗണ്യമായ വിലക്കുറവ്.
● വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ് രേഖപ്പെടുത്തിയത്.
● ചൊവ്വാഴ്ച പവന് 1080 രൂപയുടെ ഇടിവുണ്ടായിരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ ഇടിവുമായെത്തി കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ആശ്വാസം. ജൂണ്‍ 27 ന് വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 8985 രൂപയിലും പവന് 680 രൂപ കുറഞ്ഞ് 71880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9070 രൂപയും പവന് 72560 രൂപയും ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയും പവന് 200 രൂപ കുറഞ്ഞ് 72560 രൂപയുമായിരുന്നു. ചൊവ്വാഴ്ച രണ്ട് തവണയായി പവന് 1080 രൂപയാണ് കുറഞ്ഞത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 9155 രൂപയിലും പവന് 600 രൂപ കുറഞ്ഞ് 73240 രൂപയിലും ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപ കുറഞ്ഞ് 9095 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 72760 രൂപയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റിനും കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 27 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 7360 രൂപയിലും പവന് 640 രൂപ കുറഞ്ഞ് 58880 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. കഴിഞ്ഞ ദിവസം (26.06.2025) ഗ്രാമിന് 7440 രൂപയിലും പവന് 59520 രൂപയിലുമാണ് കച്ചവടം നടന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും വെള്ളിയാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വില കുറഞ്ഞു. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7405 രൂപയും പവന് 560 രൂപ കുറഞ്ഞ് 59240 രൂപയുമാണ്. കഴിഞ്ഞ ദിവസം ഗ്രാമിന് 7475 രൂപയും പവന് 59800 രൂപയുമായിരുന്നു.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
വെള്ളിയാഴ്ച ഇരു വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് വില കുറഞ്ഞു. ഈ വിഭാഗത്തിന് ഒരു രൂപ കുറഞ്ഞ് 115 രൂപയിലും മറു വിഭാഗത്തിന് മാറ്റമില്ലാതെ, കഴിഞ്ഞ ദിവസത്തെ (26.06.2025) നിരക്കായ 118 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ്ണവിലയിലെ ഈ കുറവ് നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങള്‍ പങ്കുവെക്കുക.
Article Summary: Gold price drops significantly in Kerala, bringing consumer relief.
#GoldPrice #Kerala #GoldRate #Jewellery #MarketUpdate #GoldNews
