കഴിഞ്ഞ ദിവസത്തെ നാടകീയ നിരക്കുകള്‍ക്ക് പിന്നാലെ സ്വര്‍ണവില കുറഞ്ഞു; പവന് 1680 രൂപയുടെ ഇടിവ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 113160 രൂപയിലാണ് വ്യാപാരം.
● 18 കാരറ്റ് സ്വർണവിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി.
● വെള്ളി നിരക്കുകളിൽ മാറ്റമില്ല.
● 14, 9 കാരറ്റ് സ്വർണവിലകളും കുറഞ്ഞു.
● ബുധനാഴ്ച മൂന്ന് തവണയാണ് സ്വർണവില മാറിയത്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ നാടകീയ നിരക്കുകള്‍ക്ക് പിന്നാലെ സ്വര്‍ണവില കുറഞ്ഞു. വ്യാഴാഴ്ച (22.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 210 രൂപ കുറഞ്ഞ് 14145 രൂപയും പവന് 1680 രൂപ കുറഞ്ഞ് 113160 രൂപയുമാണ്.
18 കാരറ്റിനും കുറഞ്ഞു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11700 രൂപയും പവന് 93600 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 170 രൂപ കുറഞ്ഞ് 11625 രൂപയും പവന് 1360 രൂപ കുറഞ്ഞ് 93000 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും വില താഴ്ന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 135 രൂപ കുറഞ്ഞ് 9050 രൂപയും പവന് 1080 രൂപ കുറഞ്ഞ് 72400 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 5835 രൂപയും പവന് 720 രൂപ കുറഞ്ഞ് 46680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി നിരക്കുകളില്‍ മാറ്റമില്ല
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 330 രൂപയാണ്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 325 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 3250 രൂപയുമാണ്.
ബുധനാഴ്ചത്തെ നാടകീയ നിരക്കുകള്‍
ബുധനാഴ്ച (21.01.2026) കൂടിയും കുറഞ്ഞും മൂന്ന് തവണയാണ് സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയിരുന്നത്. ഉച്ചക്ക് മുന്‍പേ ഇരട്ട വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 685 രൂപയും പവന് 5480 രൂപയുമാണ് ആകെയായി ഉയര്‍ന്നത്.
രാവിലെ 9.20 ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 460 രൂപ കൂടി 14190 രൂപയും പവന് 3680 രൂപ കൂടി 113520 രൂപയും 11.13 ന് വീണ്ടും കൂടുകയും ഗ്രാമിന് 225 രൂപ കൂടി 14415 രൂപയും പവന് 1800 രൂപ കൂടി 115320 രൂപയുമായിരുന്നു.
വൈകുന്നേരം 4.38 ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 14355 രൂപയും പവന് 480 രൂപ കുറഞ്ഞ് 114840 രൂപയുമായിരുന്നു.
ഈ വിലക്കുറവ് വരും ദിവസങ്ങളിലും തുടരുമെന്ന് കരുതുന്നുണ്ടോ? അതോ ഇതൊരു താൽക്കാലിക ആശ്വാസം മാത്രമാണോ? കമന്റ് ചെയ്യൂ.
Article Summary: Gold prices in Kerala dropped significantly on Thursday after a dramatic rise the previous day. The price for a sovereign of 22-carat gold fell by Rs 1680.
#GoldRate #KeralaNews #GoldPriceToday #BusinessNews #Economy #GoldMarket
