കുതിപ്പിന് കടിഞ്ഞാൺ; ജനുവരിയിലെ ആദ്യ വിലയിടിവ് രേഖപ്പെടുത്തി സ്വർണം; പവന് 280 രൂപ കുറഞ്ഞ് 99,600 രൂപയായി

 
Bride Representing Kerala Gold Price January 03

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയായി.
● വെള്ളിയാഴ്ച പവന് 840 രൂപ കൂടിയിരുന്നു.
● 18 കാരറ്റ് സ്വര്‍ണവിലയിലും കുറവ് രേഖപ്പെടുത്തി.
● കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14, 9 കാരറ്റ് വിലകളും കുറഞ്ഞു.
● വെള്ളി വില ഗ്രാമിന് 7 രൂപ കുറഞ്ഞ് 240 രൂപയായി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഈ വര്‍ഷത്തെ ആദ്യ ഇടിവുമായി സ്വര്‍ണവില. ജനുവരി ആദ്യ രണ്ട് ദിവസം വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവില മൂന്നാം ദിനത്തില്‍ കുറഞ്ഞു. 

ശനിയാഴ്ച (03.01.2026)  22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 12450 രൂപയും പവന് 280 രൂപ കുറഞ്ഞ് 99600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

Aster_MIMS

വെള്ളിയാഴ്ച (02.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കൂടി 12485 രൂപയും പവന് 840 രൂപ കൂടി 99880 രൂപയിലും വ്യാഴാഴ്ച (01.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 12380 രൂപയും പവന് 12 രൂപ കൂടി 99040 രൂപയിലുമാണ് വ്യാപാരം നടന്നത്. 

18 കാരറ്റിനും കുറഞ്ഞു 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 10335 രൂപയും പവന് 200 രൂപ കുറഞ്ഞ് 82680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 10235 രൂപയും പവന് 240 രൂപ കുറഞ്ഞ് 81880 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും ഇടിഞ്ഞു

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 7975 രൂപയും പവന് 160 രൂപ കുറഞ്ഞ് 63800 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 5145 രൂപയും പവന് 120 രൂപ കുറഞ്ഞ് 41160 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 247 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 247 രൂപയില്‍നിന്ന് ഏഴ് രൂപ കുറഞ്ഞ് 240 രൂപയും 10 ഗ്രാം സാധാരണ വെള്ളിക്ക് 2470 രൂപയില്‍നിന്ന് 70 രൂപ കുറഞ്ഞ് 2400 രൂപയുമാണ്.

രണ്ട് ദിവസത്തെ വർധനവിന് ശേഷം സ്വർണവില പവന് 280 രൂപ കുറഞ്ഞ് 99,600 രൂപയായയ വാര്‍ത്ത പങ്കുവെക്കൂ.

Article Summary: Gold prices in Kerala dropped for the first time in January 2026, with 22-carat gold falling by Rs 280 per sovereign.

#GoldPrice #KeralaNews #GoldRateToday #SilverPrice #BusinessNews #KeralaGold

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4657 Articles

Tags

Share this story

wellfitindia