സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; കഴിഞ്ഞ ദിവസത്തെ ഇരട്ട കുതിപ്പിന് ശേഷം 22 കാരറ്റ് സ്വർണത്തിന് പവന് 600 രൂപ കുറഞ്ഞ് 1,05,000 രൂപയിലെത്തി

 
Bride Representing Kerala Gold Price January 15

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് പവന് 1,05,000 രൂപയായി.
● 18 കാരറ്റ് സ്വർണത്തിന് ബി ഗോവിന്ദൻ വിഭാഗത്തിൽ 520 രൂപ കുറഞ്ഞു.
● കെ സുരേന്ദ്രൻ വിഭാഗത്തിൽ 18 കാരറ്റ് സ്വർണത്തിന് 480 രൂപയുടെ കുറവ്.
● 14 കാരറ്റ് സ്വർണത്തിന് പവന് 400 രൂപ കുറഞ്ഞ് 67,200 രൂപയായി.
● 9 കാരറ്റ് സ്വർണത്തിന് പവന് 240 രൂപ കുറഞ്ഞ് 43,360 രൂപയായി.
● വെള്ളി വിലയിൽ ഒരിടത്ത് വർധനയും മറ്റൊരിടത്ത് ഇടിവും രേഖപ്പെടുത്തി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ ഇരട്ട കുതിപ്പിന് പിന്നാലെ സ്വര്‍ണവില വീണു. വ്യാഴാഴ്ച (15.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 13125 രൂപയും പവന് 600 രൂപ കുറഞ്ഞ് 105000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ബുധനാഴ്ച (14.01.2026) സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും ആകെ കൂടിയിരുന്നു. 

Aster_MIMS

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കൂടി 13165 രൂപയും പവന് 800 രൂപ കൂടി 105320 രൂപയിലും ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂടി 13200 രൂപയും പവന് 280 രൂപ കൂടി 105600 രൂപയിലുമാണ് വ്യാപാരം നടന്നത്. 

 Kerala Gold Price January 15

18 കാരറ്റിനും താഴ്ന്നു

 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 10880 രൂപയും പവന് 520 രൂപ കുറഞ്ഞ് 87040 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10790 രൂപയും പവന് 480 രൂപ കുറഞ്ഞ് 86320 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും വില കുറഞ്ഞു

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 8400 രൂപയും പവന് 400 രൂപ കുറഞ്ഞ് 67200 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5420 രൂപയും പവന് 240 രൂപ കുറഞ്ഞ് 43360 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

കൂടിയും കുറഞ്ഞുും വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 285 രൂപയില്‍നിന്ന് 10 രൂപ കൂടി 295 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 285 രൂപയില്‍നിന്ന് അഞ്ച് രൂപ കുറഞ്ഞ് 280 രൂപയും 10 ഗ്രാം സാധാരണ വെള്ളിക്ക് 2850 രൂപയില്‍നിന്ന് 50 രൂപ കുറഞ്ഞ് 2800 രൂപയുമാണ്.

സ്വർണവിപണിയിലെ ഈ അസ്ഥിരത സാധാരണക്കാരെ കുഴപ്പിക്കുന്നുണ്ടോ? കമന്റ് ചെയ്യൂ.

Article Summary: Gold prices in Kerala dropped by Rs 600 per sovereign on Thursday, following a double surge the previous day. Silver rates showed a mixed trend.

#GoldRate #KeralaGoldPrice #BusinessNews #GoldMarket #SilverRate #KeralaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia