സ്വര്‍ണവില ഒരു ലക്ഷത്തില്‍നിന്ന് താഴേക്ക്; പവന് 2760 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണം ഗ്രാമിന് 345 രൂപ കുറഞ്ഞ് 12485 രൂപയായി.
● സ്വർണവില ഒരു ലക്ഷം രൂപ എന്ന പരിധിക്ക് താഴേക്ക് എത്തിയത് ഉപഭോക്താക്കൾക്ക് ആശ്വാസമായി.
● 18 കാരറ്റ് സ്വർണത്തിനും പവന് 2240 രൂപയുടെ കുറവുണ്ടായി.
● വെള്ളി വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 245 രൂപയായി.
● ബി ഗോവിന്ദൻ വിഭാഗത്തിലെ നിരക്കുകളിലും വലിയ മാറ്റം പ്രകടമാണ്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച (30.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 345 രൂപ കുറഞ്ഞ് 12485 രൂപയും പവന് 2760 രൂപ കുറഞ്ഞ് 99880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
തിങ്കളാഴ്ച (29.12.2025) രണ്ട് തവണയായി കൂടിയും കുറഞ്ഞും രണ്ട് നിരക്കുകളിലാണ് വ്യാപാരം നടന്നത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 12990 രൂപയും പവന് 360 രൂപ കൂടി 103920 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 12830 രൂപയും പവന് 1280 രൂപ കുറഞ്ഞ് 102640 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
18 കാരറ്റിനും വില കുറഞ്ഞു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 280 രൂപ കുറഞ്ഞ് 10365 രൂപയും പവന് 2240 രൂപ കുറഞ്ഞ് 82920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്കും വില താഴ്ന്നു
വെള്ളി വിലയും കുറഞ്ഞിരിക്കുകയാണ്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 265 രൂപയില്‍നിന്ന് 20 രൂപ കുറഞ്ഞ് 245 രൂപയാണ്.
സ്വർണവിലയിലെ ഈ വൻ കുറവിനെക്കുറിച്ചുള്ള വാർത്ത ഇപ്പോൾ തന്നെ സുഹൃത്തുക്കളിലേക്ക് എത്തിക്കൂ.
Article Summary: Gold price drops below 1 lakh mark in Kerala with 2760 INR decrease.
#GoldPrice #GoldRateKerala #MarketUpdate #Jewellery #FinanceNews #GoldPriceDrop
