ഇരട്ട വര്‍ധനവുമായെത്തിയ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 89480 രൂപയാണ്.
● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 11185 രൂപ.
● 18 കാരറ്റിന് പവന് 320 രൂപ കുറഞ്ഞു.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇരട്ട വര്‍ധനവുമായെത്തിയ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (07.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 11185 രൂപയും പവന് 400 രൂപ കുറഞ്ഞ് 89480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച (06.11.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി ഗ്രാമിന് 100 രൂപയും പവന് 800 രൂപയാണ് കൂടിയത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 11175 രൂപയും പവന് 320 രൂപ കൂടി 89400 രൂപയിലും ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപ കൂടി 11235 രൂപയും പവന് 480 രൂപ കൂടി 89880 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില താഴ്ന്നു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9235 രൂപയും പവന് 320 രൂപ കുറഞ്ഞ് 73880 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9195 രൂപയും പവന് 320 രൂപ കുറഞ്ഞ് 73560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കുറഞ്ഞു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 7160 രൂപയും പവന് 240 രൂപ കുറഞ്ഞ് 57280 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 4620 രൂപയും പവന് 240 രൂപ കുറഞ്ഞ് 36960 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 163 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 162 രൂപയും മറുവിഭാഗത്തിന് വിലയില്‍ മാറ്റമില്ലാതെ 157 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവിലയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമൻ്റ് ചെയ്യുക.
Article Summary: Gold price drops by Rs 400 per sovereign today after yesterday's double hike.
#GoldPriceToday #KeralaGoldRate #GoldRateDrop #GoldNews #GoldMarket #PavanRate

